അനാവശ്യവിവാദം ദോഷം ചെയ്യും; മുല്ലക്കര രത്‌നാകരന് കൊല്ലം ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ശക്തിയുള്ള ജില്ലയില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്തു 
അനാവശ്യവിവാദം ദോഷം ചെയ്യും; മുല്ലക്കര രത്‌നാകരന് കൊല്ലം ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല


കൊല്ലം: തര്‍ക്കങ്ങള്‍ക്കിടെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയുടെ താല്‍കാലിക ചുമതല മുല്ലക്കര രത്‌നാകരന്‍ എംഎല്‍എയ്ക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ശക്തിയുള്ള ജില്ലയില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന നേത്യത്വം നിലപാടെടുത്തതോടെയാണ് മുല്ലക്കര രത്‌നാകരന് ജില്ലാ സെക്രട്ടറിയുടെ താല്‍കാലിക ചുമതല നല്‍കാനുള്ള സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനത്തിന്  ജില്ലാ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. എന്നാല്‍ തീരുമാനങ്ങള്‍ ഐകകണ്‌ഠ്യേനയായിരുന്നുവെന്ന് അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു പറഞ്ഞു. 

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ശക്തിയുള്ള ജില്ലയില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്തതോടെയാണ് മുല്ലക്കര രത്‌നാകരന് ജില്ലാ സെക്രട്ടറിയുടെ താല്‍കാലിക ചുമതല നല്‍കാനുള്ള സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനത്തിന്  ജില്ലാ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ജില്ലാ സെക്രട്ടറിയുടെ താല്‍കാലിക ചുമതല മുല്ലക്കര രത്‌നാകരന് നല്‍കിയത്. സംസ്ഥാന എക്‌സിക്യൂട്ടിവിലും ജില്ലാ എക്‌സിക്യൂട്ടിവിലും ഈ തീരുമാനത്തിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ശക്തിയുള്ള ജില്ലയില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന നേത്യത്വം നിലപാടെടുത്തു. ഇതോടെ മുല്ലക്കര രത്‌നാകരന് ജില്ലാ സെക്രട്ടറിയുടെ താല്‍കാലിക ചുമതല നല്‍കാനുള്ള സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനത്തിന്  ജില്ലാ കൗണ്‍സില്‍ അംഗീകാരം നല്‍കി. എന്നാല്‍ തര്‍ക്കത്തെ തുടര്‍ന്ന് അസിസ്റ്റന്റ് സെക്രട്ടറിമാരെ തിരഞ്ഞെടുക്കാനായില്ല.

ദേശീയ കൗണ്‍സിലിടക്കം പാര്‍ട്ടിയുടെ മൂന്നു ഘടകങ്ങളില്‍ അംഗമായതിനെ തുടര്‍ന്ന് എന്‍. അനിരുദ്ധനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ നേരത്തെ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. പകരം ആര്‍ രാജേന്ദ്രനെ ജില്ലാ സെക്രട്ടറിയാക്കാനുള്ള  സംസ്ഥാന നേതൃത്വത്തിന്റെ നീക്കം  കാനം രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ള സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത ജില്ലാ കൗണ്‍സില്‍ തള്ളി. ഇത് വിഭാഗീയതയാണെന്ന് സംസ്ഥാന കൗണ്‍സിലില്‍ അടക്കം വിമര്‍ശനവും ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com