തെരഞ്ഞടുപ്പിന് മുന്‍പ് പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി: 15 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് മാറ്റം

തെരഞ്ഞെടുപ്പിന് മുന്‍പായി പൊലീസില്‍ വന്‍ അഴിച്ചുപണി. ഏഴ് ജില്ലാ പൊലീസ് മേധാവിമാരടക്കം 15 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
തെരഞ്ഞടുപ്പിന് മുന്‍പ് പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി: 15 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് മാറ്റം


തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്‍പായി പൊലീസില്‍ വന്‍ അഴിച്ചുപണി. ഏഴ് ജില്ലാ പൊലീസ് മേധാവിമാരടക്കം 15 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. ബി അശോകന്‍ തിരുവനന്തപുരത്ത് റൂറല്‍ എസ്പിയാകും. കെജി സൈമണ്‍ കൊല്ലം റൂറല്‍ എസ്പി, ജി ജയദേവ് പത്തനംതിട്ട റൂറല്‍ എസ്പിയാകും. കെപി വിജയകുമാരന്‍ തൃശൂര്‍ റൂറല്‍, യു അബ്ദുള്‍ കരീം കോഴിക്കോട് റൂറല്‍ എസ്പിയാകും.

ഇന്റലിജന്‍സ് ഡിഐജിയായി എ അക്ബറിന് സ്ഥാലം മാറ്റം. ദേബേഷ് കുമാര്‍ ബഹ്‌റയ്ക്ക് കെഎപി ബറ്റാലിയന്‍ 2 കമാന്‍ഡറായി നിയമനം. ഡോ. എ ശ്രീനിവാസ് കണ്ണൂര്‍, കാസര്‍കോഡ് എസ്പിയാകും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com