ജെസ്‌ന കര്‍ണാടകയില്‍ തന്നെയുണ്ട്?;കാമുകനൊപ്പം, കടക്കാരന്‍ തിരിച്ചറിഞ്ഞതായി സൂചന
By സമകാലികമലയാളം ഡെസ്‌ക് | Published: 14th February 2019 06:01 AM |
Last Updated: 14th February 2019 06:01 AM | A+A A- |

ബംഗുളൂരു : ഒരു വര്‍ഷം മുന്‍പ് മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌ന പോയിരിക്കുന്നത് ഇതരമതസ്ഥനായ കാമുകനൊപ്പമാണെന്ന് സൂചന. ബെംഗുളൂരുവിനെ ഇന്‍ഡസ്ട്രിയല്‍ ഏരിയയയായ ജിഗിണിയിലാണ് താമസമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. നിത്യവൃത്തിക്കായി വ്യാജപ്പേരില്‍ കമ്പനിയില്‍ ജോലി ചെയ്തു വരുന്നു. മാധ്യമ വാര്‍ത്തകളിലൂടെ സുപരിചിതയായതിനാല്‍ ആളെ തിരിച്ചറിയാതിരിക്കാന്‍ പല്ലില്‍ ഇട്ടിരുന്ന കമ്പി ഊരിമാറ്റി.
കുര്‍ത്തയും ജീന്‍സുമിട്ട് ദിവസവും പുറത്തേയ്ക്ക് പോകുന്ന പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്് മലയാളിയായ കടക്കാരനാണ്. ജെസ്‌ന ജീവിച്ചിരിക്കുന്നുവെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചത് ഇയാള്‍ കൈമാറിയ വീഡിയോ പരിശോധിച്ചതിലൂടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയയുന്നു.
കണ്ണടയും പല്ലിലെ കമ്പിയും കണ്ട് സംശയം തോന്നിയ കടയുടമ ഒരിക്കല്‍ തന്റെ കടയില്‍ എത്തിയ പെണ്‍കുട്ടിയെ സസൂക്ഷ്മം നിരീക്ഷിച്ചു. ഇതോടെ യുവതി കടയില്‍ നിന്നും വേഗത്തില്‍ ഇറങ്ങിപ്പോയി. പിറ്റേന്ന് പെണ്‍കുട്ടി കടയ്ക്കു മുന്നിലൂടെ പോയപ്പോള്‍ ഈ ദൃശ്യങ്ങള്‍ അയാള്‍ മൈാബൈലില്‍ പകര്‍ത്തി. പത്തനംതിട്ടക്കാരനായ സുഹൃത്ത് മുഖേന പൊലീസിന് കൈമാറി. ഇത് ജെസ്‌ന തന്നെയാണെന്ന് ഉറപ്പിച്ച പൊലീസ് കട കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി. ഇക്കാര്യം എങ്ങനെയോ അറിഞ്ഞ പെണ്‍കുട്ടി ആ ദിവസങ്ങളില്‍ അതുവഴി വന്നില്ല. പൊലീസ് മടങ്ങിയതിന്റെ പിറ്റേന്ന് വീണ്ടും എത്തി. അപ്പോഴാണ് പല്ലിലെ കമ്പി ഇല്ലെന്നും കണ്ണട ധരിച്ചിട്ടില്ലെന്നും മനസ്സിലായത്.