സബ് കളക്ടറെ അപമാനിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി നടപടി ; ശാസന ; പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്

രാജേന്ദ്രന്റെ നടപടി തെറ്റാണ്. പുരുഷനോടായാലും എംഎല്‍എ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല
സബ് കളക്ടറെ അപമാനിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി നടപടി ; ശാസന ; പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്

ഇടുക്കി : കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ അപമാനിച്ച സംഭവത്തില്‍ എംഎല്‍എ എസ് രാജേന്ദ്രന് ശാസന. ഇടുക്കി ജില്ലാ കമ്മിറ്റിയാണ് എംഎല്‍എയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. എസ് രാജേന്ദ്രന് പരസ്യപ്രസ്താവനയ്ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ എംഎല്‍എ എസ് രാജേന്ദ്രനോട് ഇടുക്കി ജില്ലാ കമ്മിറ്റി വിശദീകരണം തേടിയിരുന്നു. 

എസ് രാജേന്ദ്രന്റെ നടപടി അപക്വമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. രാജേന്ദ്രന്റെ നടപടി തെറ്റാണ്. പുരുഷനോടായാലും എംഎല്‍എ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല. രാജേന്ദ്രനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

മൂന്നാര്‍ പഞ്ചായത്ത് കൈയേറി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാനെത്തിയതായിരുന്നു റവന്യൂ സംഘം. റവന്യൂ ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് എംഎല്‍എ എസ് രാജേന്ദ്രന്‍ സബ് കളക്ടറെ അപമാനിച്ച് സംസാരിക്കുകയായിരുന്നു. സംഭവത്തില്‍ സബ് കളക്ടര്‍ ജില്ലാ കളക്ടര്‍ക്കും സര്‍ക്കാരിനും പരാതി നല്‍കുകയും ചെയ്തിരുന്നു. കൂടാതെ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ എംഎല്‍എയുടെ മോശം പരാമര്‍ശം വ്യക്തമാക്കുകയും ചെയ്തിരുന്നു. 

സബ് കളക്ടറോട് എംഎല്‍എ മോശമായി പെരുമാറിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷനും എംഎല്‍എയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com