ഒഞ്ചിയത്ത് ആര്‍എംപി തന്നെ; സിപിഎമ്മിന് കനത്ത പ്രഹരം

ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ 308 വോട്ടുകള്‍ക്കാണ് ആര്‍എംപി സ്ഥാനാര്‍ത്ഥി ശ്രീജിത്ത് പരാജയപ്പെടുത്തിയത്
ഒഞ്ചിയത്ത് ആര്‍എംപി തന്നെ; സിപിഎമ്മിന് കനത്ത പ്രഹരം

വടകര: ഒഞ്ചിയം പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആര്‍എംപിക്ക് വിജയം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി രാജാറാം തൈപ്പളളിയെ 308 വോട്ടുകള്‍ക്കാണ് ആര്‍എംപി സ്ഥാനാര്‍ത്ഥി ശ്രീജിത്ത് പരാജയപ്പെടുത്തിയത്. ഇതോടെ ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍എംപി നിലനിര്‍ത്തി. 

സിപിഎമ്മിനും ആര്‍എംപിക്കും ഏറെ നിര്‍ണായകമായിരുന്നു ഉപതെരഞ്ഞടുപ്പ്. കഴിഞ്ഞ തെരഞ്ഞടുപ്പിനെക്കാള്‍ ഭൂരിപക്ഷം കുറയ്ക്കാനായത് സിപിഎമ്മിന് ആശ്വാസകരമായി. അഞ്ഞൂറിലേറെ വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തവണ ആര്‍എംപിയുടെ വിജയം.17 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യുഡിഎഫിന്റെ സഹായത്തോടെ ആര്‍എംപിയാണ് ഭരണം നടത്തുന്നത്. ആര്‍എംപി അംഗം മരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉപതെരഞ്ഞടുപ്പ് നടന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com