ഒരു സീറ്റ് വേണമെന്ന കടുത്ത നിലപാടുമായി എൻസിപി; താത്പര്യം പത്തനംതിട്ട

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കിട്ടണമെന്ന ശക്തമായ ആവശ്യവുമായി എൻസിപി രം​ഗത്ത്. പത്തനംതിട്ട സീറ്റാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് എന്‍സിപി നേതാവ് ടിപി പീതാംബരന്‍ വ്യക്തമാക്കി
ഒരു സീറ്റ് വേണമെന്ന കടുത്ത നിലപാടുമായി എൻസിപി; താത്പര്യം പത്തനംതിട്ട

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കിട്ടണമെന്ന ശക്തമായ ആവശ്യവുമായി എൻസിപി രം​ഗത്ത്. പത്തനംതിട്ട സീറ്റാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് എന്‍സിപി നേതാവ് ടിപി പീതാംബരന്‍ വ്യക്തമാക്കി. കേരളത്തില്‍ സീറ്റ് നല്‍കുന്നതിന് പകരമായി മഹാരാഷ്ട്രയില്‍ സിപിഎമ്മിന് സീറ്റ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

വര്‍ഷങ്ങളായി ഇടതുമുന്നണിക്കൊപ്പമുണ്ടെങ്കിലും ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ എന്‍സിപിക്ക് സീറ്റ് അനുവദിച്ചിരുന്നില്ല. ഇത്തവണ പത്തനംതിട്ട കിട്ടിയില്ലെങ്കില്‍ മറ്റേതെങ്കിലുമൊരു സീറ്റ് എന്ന നിലപാടിലാണ് പാർട്ടി കേരളത്തിലെ സീറ്റിന് പകരം മഹാരാഷ്ട്രയില്‍ സിപിഎമ്മിനു സീറ്റ് നല്‍കുന്ന കാര്യത്തില്‍ ദേശീയ നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്. 

കേരള കോണ്‍ഗ്രസ് ബിയുമായുള്ള ലയനം തെരഞ്ഞെടുപ്പിന് മുന്‍പ് പൂര്‍ത്തിയാക്കും. ലയനം നേരത്തേ പൂര്‍ത്തിയാവുകയും പത്തനംതിട്ട സീറ്റ് ലഭിക്കുകയും ചെയ്താല്‍ ഗണേഷ്കുമാര്‍ എംഎല്‍എ മത്സരിച്ചേക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com