ധീരജവാന്‍മാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിന് എങ്ങനെ മഹത്തായ ഇന്ത്യയെ രക്ഷിക്കാനാവുമെന്ന് എംഎം മണി

യാത്രചെയ്തുകൊണ്ടിരുന്ന ധീര ജവാന്മാരുടെ പോലും ജീവന്‍ രക്ഷിക്കാന്‍ യാതൊന്നും ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരിന്‍ എങ്ങനെ മഹത്തായ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയും
ധീരജവാന്‍മാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിന് എങ്ങനെ മഹത്തായ ഇന്ത്യയെ രക്ഷിക്കാനാവുമെന്ന് എംഎം മണി

കൊച്ചി: പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി മന്ത്രി എംഎം മണി. ഭീകരാക്രമണം ഉണ്ടായേക്കാമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ് ഗൗരവമായെടുത്താല്‍ ഇന്നലെ സൈന്യത്തിന് നേര്‍ക്കുണ്ടായ ഭയാനകമായ ഭീകരാക്രമണം തടയാന്‍ കഴിയുമായിരുന്നെന്ന് എംഎം മണി പറഞ്ഞു. യാത്രചെയ്തുകൊണ്ടിരുന്ന ധീര ജവാന്മാരുടെ പോലും ജീവന്‍ രക്ഷിക്കാന്‍ യാതൊന്നും ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരിന്‍ എങ്ങനെ മഹത്തായ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയുമെന്ന് എംഎം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

കുറിപ്പിന്റെ പൂര്‍ണരൂപം

#ധീര #ജവാന്മാര്‍ക്ക് #ആദരാഞ്ജലികള്‍

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ധീര ജവാന്മാര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു.

നിരവധി ധീര ജവാന്മാര്‍ വീരമൃത്യു വരിക്കുന്നതിന് ജമ്മു കാശ്മീരിലെ പ്രശ്‌നം ഇടയായിട്ടുണ്ട്. ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്കിയിരുന്നതായി വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഈ മുന്നറിയിപ്പ് ഗൗരവമായെടുത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ കൈക്കൊണ്ടിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്നലെ സൈന്യത്തിന് നേര്‍ക്കുണ്ടായ ഭയാനകമായ ഭീകരാക്രമണം തടയാന്‍ കഴിയുമായിരുന്നു.

യാത്രചെയ്തുകൊണ്ടിരുന്ന ധീര ജവാന്മാരുടെ പോലും ജീവന്‍ രക്ഷിക്കാന്‍ യാതൊന്നും ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരിന്‍ എങ്ങനെ മഹത്തായ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയും?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com