പഞ്ചായത്തിലേക്കല്ല, ലോക്‌സഭയിലേക്കാണ് തെരഞ്ഞടുപ്പ് നടക്കുന്നത്; യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിനെതിരെ ലീഗ് എംഎല്‍എ

പഞ്ചായത്തിലേക്കല്ല, ലോക്‌സഭയിലേക്കാണ് തെരഞ്ഞടുപ്പ് നടക്കുന്നത്- യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിനെതിരെ ലീഗ് എംഎല്‍എ
പഞ്ചായത്തിലേക്കല്ല, ലോക്‌സഭയിലേക്കാണ് തെരഞ്ഞടുപ്പ് നടക്കുന്നത്; യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിനെതിരെ ലീഗ് എംഎല്‍എ

മലപ്പുറം: വയനാട് മണ്ഡലത്തില്‍ മലബാറിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥികള്‍ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിനെതിരെ ലീഗ് എംഎല്‍എ  പികെ ബഷീര്‍. വയനാട്ടില്‍ പുറത്ത് നിന്നുള്ളവര്‍ക്കും മത്സരിക്കാം. ലോക്‌സഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും പഞ്ചായത്തിലേക്കല്ലെന്നും പി കെ ബഷീര്‍ പറഞ്ഞു. ലീഗ് വയനാട് സീറ്റ് ചോദിച്ചിട്ടില്ലെന്നും പികെ ബഷീര്‍ എംഎല്‍എ വ്യക്തമാക്കി.

വയനാട് മണ്ഡലത്തില്‍ മലബാറിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥികള്‍ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത്  കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് പികെ ബഷീര്‍ രംഗത്തെത്തിയത്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയയില്ല. പാര്‍ട്ടികള്‍ തീരുമാനിക്കുന്ന സ്ഥാനാര്‍ഥിക്കായിരിക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം സീറ്റിന് വേണ്ടി ലീഗ് അവകാശവാദം ഉന്നയിക്കുമ്പോഴും വയനാട് ചോദിക്കാന്‍ ലീഗ് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട് മണ്ഡലത്തില്‍ മലബാറില്‍ നിന്ന് പുറത്തുള്ളവര്‍ സ്ഥാനാര്‍ഥികളായി വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ പ്രമേയത്തിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നേരത്തെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പരസ്യമായി പ്രമേയം അവതരിപ്പിക്കുന്നത് കെപിസിസി അംഗീകരിക്കില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം പറയാനുള്ള വേദിയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തെ കോഴിക്കോട് ഡിസിസി തള്ളിയിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് എല്ലാ കാലത്തും നിലപാട് സ്വീകരിക്കാറുണ്ടെന്നും അത് തെറ്റാണെന്ന് പറയാനാവില്ലെന്നുമായിരുന്നു ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com