പശുവിനെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ചു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 15th February 2019 05:30 AM  |  

Last Updated: 15th February 2019 05:30 AM  |   A+A-   |  

 

പാലക്കാട്: പശുവിനെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി പുത്തൂരില്‍ നാല്പതുകാരന്‍ മരിച്ചു. പുത്തൂര്‍ വാരിയത്തുപടി മുണ്ടിയുടെ മകന്‍ വേലുകുമാരനാണ് (40) മരിച്ചത്. 

ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ പശുവിനെ അഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വേലുകുമാരന്‍. ഇതിനിടെ പശു ഓടിയപ്പോള്‍ കൈയിലുണ്ടായിരുന്ന കയറിന്റെ ഒരറ്റം കഴുത്തില്‍ കുരുങ്ങുകയും വേലുകുമാരന്‍ താഴെവീഴുകയും ചെയ്തു.

പശു അരക്കിലോമീറ്ററോളം വേലുകുമാരനെയും വലിച്ച് ഓടി. ശരീരമാസകലം മുറിവേറ്റ വേലുകുമാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.