ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക കൈമാറിയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല; നിലപാടുമാറ്റി ശ്രീധരന്‍ പിളള 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക കൈമാറിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളള
ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക കൈമാറിയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല; നിലപാടുമാറ്റി ശ്രീധരന്‍ പിളള 

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക കൈമാറിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളള. സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരന്‍ പിളള മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാര്‍ത്ഥി പട്ടികയെ സംബന്ധിച്ച് പാര്‍ട്ടിക്കുളളില്‍ തന്നെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് ശ്രീധരന്‍ പിളളയുടെ നിലപാടുമാറ്റം. പാര്‍ട്ടിക്കുളളില്‍ കൂടിയാലോചന നടത്താതെയാണ് പട്ടിക തയ്യാറാക്കിയതെന്ന വിമര്‍ശനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആര്‍ക്കെങ്കിലും അത്തരം വിമര്‍ശനം ഉളളതായി അറിയില്ലെന്നും ശ്രീധരന്‍പിളള പറഞ്ഞു. തുഷാര്‍ വെളളാപ്പളളി മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബിഡിജെഎസ് ആണെന്നും ശ്രീധരന്‍ പിളള പറഞ്ഞു.

എന്‍ഡിഎ ഘടക കക്ഷികളുമായി ഏകദേശ ധാരണ ഉണ്ടായിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക സാധ്യതാപട്ടിക കേന്ദ്ര നേതൃത്വത്തിന് അയച്ച് കഴിഞ്ഞെന്നും ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ തന്നെ സ്ഥാനാര്‍ത്ഥി പട്ടികയെ കുറിച്ച് എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ ശ്രീധരന്‍പിളളയുടെ മലക്കംമറിച്ചില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com