ഭീകരാക്രമണം കേന്ദ്രസര്‍ക്കാരിന്റെ പരാജയമാണോ?; അത് ഇന്നല്ല, നാളെ ചര്‍ച്ചയാകും: സംഘികളോട് ബല്‍റാം 

കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു
ഭീകരാക്രമണം കേന്ദ്രസര്‍ക്കാരിന്റെ പരാജയമാണോ?; അത് ഇന്നല്ല, നാളെ ചര്‍ച്ചയാകും: സംഘികളോട് ബല്‍റാം 

കൊച്ചി: കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. പ്രളയത്തിന്റെ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സിപിഎമ്മുകാരുടെ ചോദ്യത്തിന് ഏതാണ്ട് സമാനമാണ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സംഘികളുടേയും ചോദ്യം. ഈ വിഷയം ഉന്നയിച്ച് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികളാണ് ചര്‍ച്ചയാകുന്നത്.

'ഈ സമയത്ത് രാഷ്ട്രീയം പറയുന്നില്ല എന്നത് തന്നെയാണ് ഞങ്ങളുടെ തീരുമാനം. അതിന് കാരണം ഈ സമൂഹത്തോടും രാജ്യത്തോടുമുള്ള സ്‌നേഹവും കടപ്പാടുമാണ്. കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടയില്‍ വീരമൃത്യു വരിച്ച നാല്‍പ്പതോളം ഇന്ത്യന്‍ ജവാന്മാര്‍ക്കും അവരുടെ ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് ഇപ്പോള്‍ നമ്മളെല്ലാം. അവരുടെ ത്യാഗം പാഴായിപ്പോകാതെ, ഭീകരവാദികള്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടി എടുക്കുമെന്ന പ്രതീക്ഷയില്‍ രാജ്യത്തിന്റെ സര്‍ക്കാരിനും പിന്തുണ നല്‍കുന്നു.'

'പ്രളയം മഹാപ്രളയമായി മാറിയതിന് പിറകിലെ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും ഡാം മാനേജ്‌മെന്റിലെ വീഴ്ചകളും ചര്‍ച്ച ചെയ്തത് പോലെ ഈ ഭീകരാക്രമണത്തിന് വഴിവച്ചത് കേന്ദ്ര സര്‍ക്കാരിന്റെ ഇന്റലിജന്‍സ് പരാജയമാണോ എന്ന ചര്‍ച്ച ഒരു ജനാധിപത്യത്തില്‍ സ്വാഭാവികമായി ഉയര്‍ന്നുവരും. പക്ഷേ അത് ഇന്നല്ല, നാളെ.' - ബല്‍റാം കുറിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com