വെള്ളാപ്പള്ളിക്ക് സര്‍ക്കാര്‍ സഹായം; കണിച്ചുകുളങ്ങര ക്ഷേത്രത്തിന് മൂന്നരക്കോടി; ശിലാസ്ഥാപം പിണറായി നിര്‍വഹിക്കും

വെള്ളാപ്പള്ളിക്ക് സര്‍ക്കാര്‍ സഹായം; കണിച്ചുകുളങ്ങര ക്ഷേത്രത്തിന് മൂന്നരക്കോടി; ശിലാസ്ഥാപം പിണറായി നിര്‍വഹിക്കും

ക്ഷേത്രത്തിന്റെ ബഹുനിലക്കെട്ടിട നിര്‍മ്മാണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് മൂന്നരക്കോടി രൂപ നല്‍കി

തിരുവനന്തപുരം:  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സര്‍ക്കാര്‍ സഹായം. ക്ഷേത്രത്തിന്റെ ബഹുനിലക്കെട്ടിട നിര്‍മ്മാണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് മൂന്നരക്കോടി രൂപ നല്‍കി. ഈ മാസം 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. 

ചടങ്ങില്‍ മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍ എന്നിവര്‍ സംബന്ധിക്കും. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഇടതുനിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളി നടേശന് സഹായം ലഭിച്ചതെന്നാണ് ആരോപണം. കണിച്ചുകുളങ്ങര ക്ഷേത്രത്തിനെ സ്വദേശി ദര്‍ശനില്‍ നിന്ന് ഒഴിവാക്കിയപ്പോഴാണ  സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായമെന്നതും ശ്രദ്ധേയമാണ്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരിനെതിരെ ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയപ്പോള്‍ മുഖ്യമന്ത്രിക്ക് വെള്ളാപ്പള്ളി പിന്തുണ നല്‍കിയിരുന്നു. പുതുവര്‍ഷദിനത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വനിതാ മതില്‍ പണിതപ്പോള്‍ സംഘാടക സമിതി  ചെയര്‍മാന്‍ വെള്ളാപ്പള്ളിയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com