സംഘപരിവാറിന്റെ രാമന്‍ ഒരുപാടു പേരെ കൊന്നൊടുക്കിയ രാമന്‍ രാഘവന്‍ എന്ന കൊലയാളി: ബാലചന്ദ്രന്‍ ചുളളിക്കാട് 

രാമന്റെ ജന്മസ്ഥലം മനുഷ്യഭാവനയാണെന്ന് കവി ബാലചന്ദ്രന്‍ ചുളളിക്കാട്
സംഘപരിവാറിന്റെ രാമന്‍ ഒരുപാടു പേരെ കൊന്നൊടുക്കിയ രാമന്‍ രാഘവന്‍ എന്ന കൊലയാളി: ബാലചന്ദ്രന്‍ ചുളളിക്കാട് 

കൊച്ചി: രാമന്റെ ജന്മസ്ഥലം മനുഷ്യഭാവനയാണെന്ന് കവി ബാലചന്ദ്രന്‍ ചുളളിക്കാട്. അല്ലാതെ അയോധ്യയല്ല. സംഘപരിവാറിന്റെ രാമന്‍ രാമന്‍ രാഘവനാണെന്നും കൊച്ചിയില്‍ കൃതി അന്താരാഷ്ട പുസ്തകോത്സവത്തില്‍ ചിന്താവിഷ്ടയായ സീതയുടെ ആസ്വാദനം എന്ന വിഷയത്തില്‍ സംസാരിക്കവെ ബാലചന്ദ്രന്‍ ചുളളിക്കാട് പറഞ്ഞു.ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രഭാഷണത്തില്‍ സംഘപരിവാറിനെതിരെയും ബിജെപിക്കെതിരെയും ബാലചന്ദ്രന്‍ ചുളളിക്കാട് ആഞ്ഞടിച്ചു.

ഒരുപാടുപേരെ കൊന്നൊടുക്കിയ രാമന്‍ രാഘവനാണ് സംഘപരിവാറിന്റെ രാമന്‍. രാമനെ രാജാവായി തെരഞ്ഞെടുത്തത് ജനങ്ങളുടെ ആഗ്രഹ പ്രകാരമായിരുന്നു.ആ രാമന്റെ പേരില്‍ ഇന്ന് അധികാരത്തിലേറിയവര്‍ രാമന്‍രാഘവന്‍ എന്ന കൊലയാളിയെയാണ് പിന്തുടരുന്നത്. ഗൗരിലങ്കേഷിന്റെ കൊലപാതകവും നരേന്ദ്ര ധാബോല്‍ക്കറിന്റെ കൊലപാതകവുമെല്ലാം ഇതാണ് ചൂണ്ടിക്കാണിക്കുന്നതെന്നും ബാലചന്ദ്രന്‍ ചുളളിക്കാട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com