സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്ക് ഇന്ന് തുടക്കം; പത്താം ക്ലാസ‌് മെയിൻ പേപ്പറുകൾ മാർച്ച‌് മൂന്ന‌് മുതൽ

സിബിഎസ‌്ഇ ബോർഡ‌് പരീക്ഷകൾക്ക്‌ രാജ്യത്ത‌് വെള്ളിയാഴ‌്ച തുടക്കമാകും
സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്ക് ഇന്ന് തുടക്കം; പത്താം ക്ലാസ‌് മെയിൻ പേപ്പറുകൾ മാർച്ച‌് മൂന്ന‌് മുതൽ

തിരുവനന്തപുരം: സിബിഎസ‌്ഇ ബോർഡ‌് പരീക്ഷകൾക്ക്‌ രാജ്യത്ത‌് വെള്ളിയാഴ‌്ച തുടക്കമാകും. പന്ത്രണ്ടാം ക്ലാസ‌് വൊക്കേഷണൽ വിഷയങ്ങളുടെ പരീക്ഷയോടെയാണ‌് വെള്ളിയാഴ‌്ച സിബിഎസ‌്ഇ ബോർഡ‌് പരീക്ഷകൾക്ക്‌ തുടക്കമാകുന്നത‌്. 

എന്നാൽ കേരള റീജിയണിൽ ഉൾപ്പെടെയുള്ള പന്ത്രണ്ടാം ക്ലാസ‌് മെയിൻ പേപ്പറുകൾ മാർച്ച‌് രണ്ടു മുതൽ ഏപ്രിൽ നാലുവരെയാണ‌്. പത്താം ക്ലാസ‌് വൊക്കേഷണൽ പരീക്ഷകൾ 21ന് ആരംഭിക്കും. പത്താം ക്ലാസ‌് മെയിൻ പേപ്പറുകൾ മാർച്ച‌് മൂന്ന‌് മുതൽ 29 വരെയാണ‌്.

പത്ത‌്,  പന്ത്രണ്ട‌് ക്ലാസുകളിലായി ആകെ 31,14,821 വിദ്യാർത്ഥികളാണ‌് പരീക്ഷയ്‌ക്ക്‌ രജിസ‌്റ്റർ ചെ‌യ‌്തിട്ടുള്ളതെന്ന‌് സിബിഎസ‌്ഇ വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ   18 ലക്ഷം ആൺകുട്ടികളും  12.9 ലക്ഷം പെൺകുട്ടികളും  28 ട്രാൻജന്റേഴ‌്സുമുണ്ട‌്.  രാജ്യത്തെ 4,974  സെന്ററുകളും വിദേശത്ത‌്   78  സെന്ററുകളിലുമാണ‌് പരീക്ഷ ആരംഭിക്കുന്നത‌്.

ഇന്ത്യയിൽ  21,400 അഫിലിയേറ്റഡ‌് സ‌്കൂളിലും വിദേശങ്ങളിലെ  225 സ‌്കൂളുകളിലെയും വിദ്യാർത്ഥികളാണ‌് ബോർഡ‌് പരീക്ഷ എഴുതുന്നത‌്. മൂന്ന‌് ലക്ഷം അധ്യാപകരെയും ജീവനക്കാരെയുമാണ‌് പരീക്ഷാ മേൽനോട്ടത്തിനായി നിയോഗിച്ചിട്ടുള്ളത‌്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com