ആ പെണ്‍കുട്ടിയുടെ ജീവിതം പാടെ തകര്‍ത്തു, വൈദികന്‌ ജീവപര്യന്തം ശിക്ഷ നല്‍കാത്തത് കുഞ്ഞിനെ ഓര്‍ത്തെന്ന് കോടതി; വിധിപ്പകര്‍പ്പ് പുറത്ത്

ആ പെണ്‍കുട്ടിയുടെ ജീവിതം പാടെ തകര്‍ത്തു, വൈദികന്‌ ജീവപര്യന്തം ശിക്ഷ നല്‍കാത്തത് കുഞ്ഞിനെ ഓര്‍ത്തെന്ന് കോടതി; വിധിപ്പകര്‍പ്പ് പുറത്ത്

പ്രാര്‍ത്ഥിക്കുന്നതിനായി പള്ളിമേടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയായിരുന്നു.

തലശ്ശേരി: കൊട്ടിയൂര്‍ ബലാത്സംഗക്കേസില്‍ വൈദികന് ജീവപര്യന്തം ശിക്ഷ വിധിക്കാതിരുന്നത് കുഞ്ഞിനെ ഓര്‍ത്തിട്ടെന്ന്  കോടതി. അച്ഛനെ ഒന്ന് കാണാന്‍ പോലും ഭാഗ്യം ലഭിച്ചിട്ടില്ലാത്ത കുഞ്ഞാണത്. ആ പെണ്‍കുട്ടിയുടെ ജീവിതം വൈദികന്‍ പാടെ തകര്‍ത്തെറിഞ്ഞെന്നും വിധിയില്‍ പറയുന്നു. 


പ്രാര്‍ത്ഥിക്കുന്നതിനായി പള്ളിമേടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയായിരുന്നു. വിവിധ വകുപ്പുകളിലായി 60 വര്‍ഷം തടവ് ശിക്ഷ വിധിച്ചെങ്കിലും 20 വര്‍ഷം ഇയാള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. ഇതിന് പുറമേ മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 

പെണ്‍കുട്ടിയെയും കുഞ്ഞിനെയും സംരക്ഷിക്കുന്നതിനായി ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് റോബിന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 
കള്ളസാക്ഷി പറഞ്ഞതിന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും വിധിയില്‍ കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും സംരക്ഷണച്ചുമതല ലീഗല്‍ സംരക്ഷണ അതോറിറ്റിക്കാണ് കൈമാറിയത്. 

കേസിലെ മറ്റ്പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2017 ഫെബ്രുവരി 26നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബീന കാളിയത്താണ് വാദിഭാഗത്തിനായി ഹാജരായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com