നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തു; സർക്കാർ സ്കൂൾ അധ്യാപികയ്ക്ക് സസ്പെൻഷൻ

ശബരിമലയിലെ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ
നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തു; സർക്കാർ സ്കൂൾ അധ്യാപികയ്ക്ക് സസ്പെൻഷൻ

പത്തനംതിട്ട: ശബരിമലയിലെ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ. പത്തനംതിട്ട വള്ളിക്കോട് ഗവൺമെന്റ് എൽപി സ്കൂൾ അധ്യാപിക പികെ ഗായത്രിദേവിയെയാണ് സസ്പെൻഡ് ചെയ്തത്. 

പ്രതിഷേധ പ്രകടനത്തിൽ ഗായത്രീദേവി പങ്കെടുക്കുകയും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളിച്ചുവെന്നും കാട്ടി വള്ളിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് നടപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com