പാലക്കാട്ട് നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കൊലയ്ക്ക് പിന്നില്‍ അഞ്ചംഗ ഭിക്ഷാടനസംഘം; രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്ട് നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി -  കൊലയ്ക്ക് പിന്നില്‍ അഞ്ചംഗ ഭിക്ഷാടനസംഘം - രണ്ടുപേര്‍ അറസ്റ്റില്‍
പാലക്കാട്ട് നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കൊലയ്ക്ക് പിന്നില്‍ അഞ്ചംഗ ഭിക്ഷാടനസംഘം; രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്:  ഒലവക്കോട് റെയില്‍വെ സ്‌റ്റേഷന് സമീപം പിഞ്ചുബാലികയുടെ മൃതദേഹം കാണപ്പെട്ട കേസില്‍ അഞ്ചംഗ ഭിക്ഷാടനസംഘമെന്ന് പൊലീസ്. തമിഴ്‌നാട്ടില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന കുഞ്ഞിനെ ലൈംഗികപീഡനത്തിനിടെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ ഭിക്ഷാകടകരായ  രണ്ടുപേരെ ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടി. 

തമിഴ്‌നാട് സ്വദേശികളായ സുരേഷ് ഫെമിന എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 15ന് ഒലവക്കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്താണ് ബാഗിലാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രണ്ട് പുരുഷന്‍മാരും സ്ത്രീകളും അടങ്ങുന്ന ഭിക്ഷാടനസംഘം തിരുച്ചിറപ്പള്ളിക്ക് സമീപത്തുനിന്നാണ് നാലുവയസ്സുകാരിയെ തട്ടിയെടുത്ത് പാലക്കാട് വന്നത്. ജനുവരി 12ന് ഉറങ്ങുകയായിരുന്ന ബാലികയെ സുരേഷും സുഹൃത്തും ചേര്‍ന്ന് റെയില്‍വെ ട്രാക്കിലിട്ട ലൈംഗികമായി പീഡിപ്പിച്ചു. നിലവിളിച്ച കുട്ടിയുടെ വായ പൊത്തിപ്പിടിച്ചപ്പോള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. 

മരണം ഉറപ്പുവരുത്താന്‍ ബാലികയുടെ പാന്റ് കൊണ്ട് കഴുത്തില്‍ മുറുക്കുകയും ചെയ്തു. തുടര്‍ന്ന് ശബ്ദം കേട്ട് ഉണര്‍ന്ന മറ്റുള്ളവരും ചേര്‍ന്ന് മൃതദേഹം ബാഗിലാക്കി ചാക്കില്‍ കെട്ടി റയില്‍വെട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ സംഘം രണ്ടായി പിരിഞ്ഞ് സംഘം ഒലവക്കാട് നിന്ന് മുങ്ങി. മൂന്ന് ദിവസം കഴിഞ്ഞാണ് മൃതദേഹം ജനശ്രദ്ധയില്‍പ്പെട്ടത്. 

തിരുപ്പൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. പൊലീസിന്റെ അന്വേഷണസംഘം കേരളം, തമിഴ്‌നാട്,കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കാണാതായ കുട്ടികളുടെ വിവരം ശേഖരിക്കുകയും കേരളത്തിലെ 150 അംഗന്‍വാടി ജീവനക്കാരെ കണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് റയില്‍വെ സ്‌റ്റേഷന്‍ ജീവനക്കാര്‍, യാത്രക്കാര്‍, ട്രാന്‍സ്ജന്‍ഡേഴ്‌സ് തുടങ്ങി അഞ്ഞൂറോളം പേരെ ചോദ്യം ചെയ്തു. കുട്ടിയുടെ കഴുത്തിലെ ഏലസ്സിന്റെ പശ്ചാത്തലത്തില്‍ പൊന്നാനി, മമ്പുറം തുടങ്ങി നിരവധി ആരാധാനാലയങ്ങളിലും അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് കേസിന് വഴിത്തിരിവായ നിര്‍ണായക വിവരം ലഭിച്ചത്. 

ഒലവക്കോട് ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് ഭിക്ഷാടനസംഘത്തെ പറ്റിയുള്ള സൂചന നല്‍കിയത്. സേലം, കോഴിക്കോട്, എറണാകുളം, തിരുപ്പൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് തിരുപ്പൂര്‍ റയില്‍വെ സ്റ്റേഷന് സമീപത്തുവെച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ക്കെതിരെ ഭിക്ഷാടനത്തിന് തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, കൊലപാതകം, പോക്‌സോ, വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സുരേഷ് നിരവധി കേസുകളില്‍ പ്രതിയാണ്. നേരത്തെ മൂന്ന് മാസത്തെ ജയില്‍വാസം അനുഭവിക്കയും ചെയ്തിരുന്നു. അതേസമയം മരിച്ച പെണ്‍കുട്ടിയെ തിരിച്ചറിയാനാന്‍ കഴിഞ്ഞിട്ടില്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com