യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ ഇന്റര്‍സിറ്റിയും ഹംസഫറും റദ്ദാക്കി, വരും ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് 21,2,23 തീയതികളില്‍ രാത്രി 9.30ന് പകരം 10.23നാകും ഗുരുവായൂരില്‍ നിന്ന് പുറപ്പെടുക.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ ഇന്റര്‍സിറ്റിയും ഹംസഫറും റദ്ദാക്കി, വരും ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

കൊച്ചി: ഇന്നത്തെ എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി, കൊച്ചുവേളി-ബാനസവാടി ഹംസഫര്‍, നാളെ വൈകുന്നേരം 4.50നുള്ള എറണാകുളം-ബാനസവാടി എക്‌സപ്രസ്, ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി, ബാനസവാടി-കൊച്ചുവേളി ഹംസഫര്‍, 18നുള്ള ബാനസവാടി-എറണാകുളം എക്‌സ്പ്രസ് എന്നിവ റദ്ദാക്കി. 

ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് 21,2,23 തീയതികളില്‍ രാത്രി 9.30ന് പകരം 10.23നാകും ഗുരുവായൂരില്‍ നിന്ന് പുറപ്പെടുക. ട്രെയിന്‍ കളമശേരിയില്‍ മുക്കാല്‍ മണിക്കൂര്‍ പിടിച്ചിടും. ഇതേദിവസങ്ങളില്‍ തിരുവനന്തപുരം-മംഗളൂരു എക്‌സപ്രസ്, ഭാവ്‌നഗര്‍-കൊച്ചുവേളി എക്‌സ്പ്രസ്, എന്നിവ രണ്ടു മണിക്കൂര്‍ ആലുവയല്‍ പിടിച്ചിടും. 

ശ്രീഗംഗാനഗര്‍-കൊച്ചുവേളി എക്‌സ്പ്രസ് പട്‌ന-എറണാകുളം എക്‌സ്പ്രസ്, വെരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസ്, ഗാന്ധിധാം-നാഗര്‍കോവില്‍ എക്‌സ്പ്രസ് എന്നിവയും ഈ ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ വൈകിയോടും. ആലുവയ്ക്കും കളമശേരിക്കും ഇടയിലാകും ഇവ പിടിച്ചിടുക. 20ന് മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്‌സപ്രസ് രണ്ട് മണിക്കൂര്‍ ആലുവയില്‍ പിടിച്ചിടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com