റാഗിങ്ങിനെതിരായ കാംപെയ്‌നില്‍ പങ്കെടുക്കൂ: പ്രതികള്‍ക്ക് ഹൈക്കോടതിയുടെ അപൂര്‍വ്വ വിധി 

കണ്ണൂര്‍ ജില്ലയിലെ മമ്പ്രത്തെ ഇന്ദിരാഗാന്ധി കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ പത്ത് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള കേസിലാണ് വിധി. 
റാഗിങ്ങിനെതിരായ കാംപെയ്‌നില്‍ പങ്കെടുക്കൂ: പ്രതികള്‍ക്ക് ഹൈക്കോടതിയുടെ അപൂര്‍വ്വ വിധി 

കൊച്ചി: റാഗിങ് കേസില്‍ അപൂര്‍വ്വ വിധി പുറപ്പെടുവിച്ച് ഹൈക്കോടതി. റാഗിങ്ങില്‍ കുറ്റാരോപിതരായ പത്ത് ബിരുദവിദ്യാര്‍ത്ഥികളോട് റാഗിങ് വിരുദ്ധ കാംപെയ്‌നില്‍ പങ്കെടുക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഹൈക്കോടതി ജസ്റ്റിസ് ബി സുധീന്ദ്ര കുമാറാണ് ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്.

വിദ്യാര്‍ത്ഥികളെ റാഗിങ് വിരുദ്ധ കാംപെയ്‌നില്‍ സജീവമായി പങ്കെടുപ്പിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി ജഡ്ജി കണ്ണൂര്‍ ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. കണ്ണൂര്‍ ജില്ലയിലെ മമ്പ്രത്തെ ഇന്ദിരാഗാന്ധി കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ പത്ത് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള കേസിലാണ് വിധി. 

സെക്ഷന്‍സ് 143, 147, 341, 323 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ പിണറായി പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിരുന്നത്. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ ഇതേ കോളജിലെ മറ്റൊരു വിദ്യാര്‍ത്ഥിയെ മോശം ഭാഷകള്‍ ഉപയോഗിച്ചും മറ്റും കൈയേറ്റം ചെയ്തു എന്നാണ് പരാതി. അതേസമയം, റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥിയുടെ പരിക്കുകള്‍ നിസാരമാണെന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com