മന്നത്തു പത്മനാഭനെ ആരും കക്ഷത്തില്‍ വെച്ചു നടക്കേണ്ട : മന്ത്രി എ കെ ബാലന്‍

കേരളസാഹിത്യ അക്കാഡമിയുടെ ഡയറിയില്‍ മന്നത്തിന്റെ ചിത്രം ഒഴിവാക്കപ്പെട്ടത് ബോധപൂര്‍വമല്ല
മന്നത്തു പത്മനാഭനെ ആരും കക്ഷത്തില്‍ വെച്ചു നടക്കേണ്ട : മന്ത്രി എ കെ ബാലന്‍


തിരുവനന്തപുരം : മന്നത്തു പത്മനാഭനെ ആരും കക്ഷത്തില്‍ വെച്ചുനടക്കാമെന്ന് വിചാരിക്കേണ്ടെന്ന് മന്ത്രി എ കെ ബാലന്‍. മറ്റേതൊരു വിഭാഗത്തിലെ സ്ത്രീകളേക്കാളും ക്രൂരമായ പീഡനത്തിന് ഇരയായത് നായര്‍ സമുദായത്തിലെ സ്ത്രീകളാണ്. ഇത്തരം പീഡനങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടമാണ് മന്നത്തുപത്മനാഭന്‍ നടത്തിയത്. 

സാംസ്‌കാരിക നായകന്മാരുടെ പട്ടികയില്‍ മന്നത്തുപത്മനാഭന്റെ പേര് തങ്ക ലിപികളിലാണ് എഴുതിവെച്ചത്. അതിന്റെ കുത്തക ആരും ഏറ്റെടുക്കേണ്ടതില്ല. ബ്രാഹ്മണ്യത്തിന്റെ പീഡനം ഏറെ അനുഭവിച്ച നായര്‍ സ്ത്രീ സമുദായത്തിന് മോചനം സാധ്യമാക്കിയത് മന്നത്തിന്റെ മഹത്തായ വിപ്ലവമാണ്. 

സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച നവോത്ഥാന നായകരുടെ പുസ്തകത്തില്‍ മന്നത്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരളസാഹിത്യ അക്കാഡമിയുടെ ഡയറിയില്‍ മന്നത്തിന്റെ ചിത്രം ഒഴിവാക്കപ്പെട്ടത് ബോധപൂര്‍വമല്ല. മന്നത്തിനെ ഒഴിവാക്കിയത് സര്‍ക്കാരിനെതിരായ ആയുധമാക്കാനാണ് ശ്രമമെന്നും മന്ത്രി ബാലന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com