വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

പള്ളിപ്പുറത്ത് വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍.
വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

ചേര്‍ത്തല: പള്ളിപ്പുറത്ത് വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. പള്ളിപ്പുറം തൈക്കാട്ട് അനന്തകൃഷ്ണന്‍ ( ഉണ്ണി  26), കുന്നോത്ത് കടവില്‍ ജോയല്‍ (20), തോപ്പില്‍ എബിമോള്‍ (29) എന്നിവരെയാണ് ചേര്‍ത്തല പൊലീസ് പിടികൂടി, ശനിയാഴ്ച റിമാന്‍ഡ് ചെയ്തത്. 

അനന്തകൃഷ്ണനാണ് ബോംബ് നിര്‍മിക്കുന്നതിനായി പെട്രോള്‍ എത്തിച്ച് കൊടുത്തതെന്ന് പൊലീസ് പറഞ്ഞു. ഒന്നാം പ്രതിയായ മഹേഷിനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുകയും ഇയാള്‍ക്ക് സിംകാര്‍ഡ് തരപ്പെടുത്തി നല്‍കിയതിനുമാണ് എബിമോള്‍ പിടിയിലായതെന്നും ജോയല്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്നും പൊലീസ് പറഞ്ഞു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം 10 ആയി. 

നേരത്തെ 7 പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പ്രധാനികളായ രണ്ട് പേര്‍ ഉള്‍പ്പെടെ 10 പേര്‍ പിടിയിലാകാനുണ്ട്. പ്രതികളെ സഹായിച്ചെന്ന വിവരത്തില്‍ ചിലരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതികളുടെ വീടുകള്‍, ബന്ധുവീടുകള്‍, വന്നുപോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ തുടങ്ങിയവും പൊലീസ് അന്വേഷിക്കുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷനം നടക്കുന്നു. 

ഇവര്‍ പല പേരുകളില്‍ സിം എടുക്കാന്‍ ശ്രമിച്ചതായും പൊലീസിന് വിവരം ലഭിച്ചു. പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പടിഞ്ഞാറെ മംഗലത്ത് മുകുന്ദകുമാറിന്റെ വീടിന് നേരെ കഴിഞ്ഞ പത്തിന് രാത്രിയാണ് 20 അംഗ സംഘം ആക്രമണം നടത്തിയത്. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണ് ആക്രമണത്തിന് കാരണമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com