അതിദാരുണം, സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്;  മന്ത്രി ഇ ചന്ദ്രശേഖരന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവം അതിദാരുണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. സംഭവിക്കാന്‍ പാടില്ലാത്താണ് നടന്നത്.
അതിദാരുണം, സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്;  മന്ത്രി ഇ ചന്ദ്രശേഖരന്‍

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവം അതിദാരുണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. സംഭവിക്കാന്‍ പാടില്ലാത്താണ് നടന്നത്. പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷം നിലനിന്നിരുന്നതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കല്യോട്ട് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തിനും കൃപേഷിനും വെട്ടേറ്റത്. വാഹനത്തിലെത്തിയ അക്രമി സംഘം ബൈക്കിനെ ഇടിച്ച് വീഴ്്ത്തിയ ശേഷം ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com