ആറ്റുകാല്‍ പൊങ്കാല; ഹര്‍ത്താലില്‍ നിന്നും തിരുവനന്തപുരത്തെ കടകളെ ഒഴിവാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2019 10:09 AM  |  

Last Updated: 18th February 2019 10:09 AM  |   A+A-   |  

AttukalPongala123

 

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന ഹര്‍ത്താലില്‍ നിന്ന് തിരുവനന്തപുരത്തെ കടകളെ ഒഴിവാക്കി. ആറ്റുകാല്‍ പൊങ്കാലയുടെ ഒരുക്കങ്ങളെ ഹര്‍ത്താല്‍ ബാധിക്കുമെന്ന ആശങ്കകളെ തുടര്‍ന്നാണ് നടപടിയെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.


 ബുധനാഴ്ചയാണ് ആറ്റുകാല്‍ പൊങ്കാല. പൊങ്കാലയര്‍പ്പിക്കാനെത്തുന്ന ഭക്തര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരം നഗരസഭ അറിയിച്ചു.