കൊലയ്ക്ക് കൊല കണ്ണിന് കണ്ണ് എന്നത് പ്രാകൃത രീതി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധവുമായി അശോകന്‍ ചരുവില്‍

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ രംഗത്ത്.
കൊലയ്ക്ക് കൊല കണ്ണിന് കണ്ണ് എന്നത് പ്രാകൃത രീതി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധവുമായി അശോകന്‍ ചരുവില്‍

കൊച്ചി: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയും സിപിഎം സഹയാത്രികനും എഴുത്തുകാരനുമായ അശോകന്‍ ചരുവില്‍ രംഗത്ത്. 'ഇന്നലെ കാസര്‍ക്കോട്ട് പെരിയ കല്യോട്ട് നടന്ന രണ്ട് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ശക്തിയായി പ്രതിഷേധിക്കുന്നു. ശരിയായ അന്വേഷണം നടത്തി പ്രതികളെ കണ്ടുപിടിക്കാനും മാതൃകാപരമായ ശിക്ഷ അവര്‍ക്ക് ഉറപ്പാക്കാനും പോലീസ് ജാഗ്രത പാലിക്കണം.
കൊലയ്ക്കു കൊല കണ്ണിനു കണ്ണ് എന്നത് പ്രാകൃത നീതിയാണ്. ഒരു വന്‍മരം വീണപ്പോഴുണ്ടായ പ്രതികാരതാണ്ഡവം ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട ദിനമായി നാം പഠിക്കണം'- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൊലപാതകങ്ങള്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന അരാഷ്ട്രീയവല്‍ക്കരണത്തെയാണ് സൂചിപ്പിക്കുന്നത്. സമൂഹത്തില്‍ പൊതുവായി കാണുന്ന ഈ അരാഷ്ട്രീയരോഗം വിവിധയിനം മതഭീകരതകള്‍ക്കും മറ്റ് സായുധവാദങ്ങള്‍ക്കും വളരാനുള്ള സാഹചര്യമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഞായറാഴ്ച രാത്രിയാണ് ഞായറാഴ്ച രാത്രി 8.30 ഓടെയാണ് ശരത്ത് , കൃപേഷ് എന്നിവര്‍ക്ക് വെട്ടേറ്റത്.മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചത്. കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കാസര്‍കോഡ് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടകൊലപാതകം സിപിഎം ഗൂഢാലോചനയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഭരണ സ്വാധീനം ഉപയോഗിച്ചാലും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com