ലോക്കൽ സെക്രട്ടറിയെ ആക്രമിച്ചതിന്റെ പ്രതികാരം? രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആർ; നേരത്തേ വധഭീഷണിയുണ്ടായിരുന്നുവെന്ന് പൊലീസ്  

ലോക്കൽ കമ്മിറ്റിയം​ഗത്തെ ആക്രമിച്ചതിനെതിരെയുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഈ കേസിൽ ശരത് ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയുമായിരുന്നു.
ലോക്കൽ സെക്രട്ടറിയെ ആക്രമിച്ചതിന്റെ പ്രതികാരം? രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആർ; നേരത്തേ വധഭീഷണിയുണ്ടായിരുന്നുവെന്ന് പൊലീസ്  

കാഞ്ഞങ്ങാട്: കല്യാട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ മരണം രാഷ്ട്രീയക്കൊലപാതകമെന്ന് എഫ്ഐആർ. സിപിഎം പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ലോക്കൽ കമ്മിറ്റിയം​ഗത്തെ ആക്രമിച്ചതിനെതിരെയുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഈ കേസിൽ ശരത് ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയുമായിരുന്നു. ഇരുവർക്കും നേരത്തേ വധഭീഷണിയുണ്ടായിട്ടുണ്ടെന്നും എഫ്ഐആറിൽ പറയുന്നു.

കഴുത്തിൽ ആഴത്തിലുള്ള മുറിവാണ് ശരത്തിന് മരണകാരണമായത്. രണ്ട് കാലുകളിലുമായി അഞ്ച് വെട്ടും ഇയാൾക്കേറ്റിരുന്നു. കൃപേഷിന്റെ മൂർദ്ധാവിൽ ഒറ്റവെട്ടാണ് ഏറ്റത്. 11 സെന്റീമീറ്ററോളം നീളത്തിലേറ്റ വെട്ടിൽ തലയോട് തകർന്ന് ക‌ൃപേഷ് അപ്പോൾ തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ശരത് മരിച്ചത്.

കൊടുവാൾ പോലെയുള്ള ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ആയുധപരിശീലനം ലഭിച്ചവരോ മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

പരിയാരം മെഡിക്കൽ കോളെജിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ പേര്യയിലെ കോൺ​ഗ്രസ് ഓഫീസിൽ എത്തിക്കും. പൊതുദർശനത്തിന് ശേഷം വൈകുന്നേരമാണ് സംസ്കാരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com