വൈകിയാണെങ്കിലും നാക്ക് പൊന്തിയതിന് നമസ്‌കാരം; ഇറങ്ങിപ്പോടോ ഇവിടുന്നെന്ന് ദീപാ നിശാന്ത്, ഏറ്റുപിടിച്ച് 'ഫാന്‍സ്'

രാഷ്ട്രീയ കൊലപാതകത്തെ എതിര്‍ത്ത് ദീപ എഴുതിയ കുറിപ്പിന് താഴെ യോജിച്ചും വിയോജിച്ചും നിരവധി കമന്റുകളാണ് വരുന്നത്
വൈകിയാണെങ്കിലും നാക്ക് പൊന്തിയതിന് നമസ്‌കാരം; ഇറങ്ങിപ്പോടോ ഇവിടുന്നെന്ന് ദീപാ നിശാന്ത്, ഏറ്റുപിടിച്ച് 'ഫാന്‍സ്'


കാസര്‍കോട്ടെ ഇരട്ടക്കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് വൈകി പ്രതികരിച്ചതിന് നന്ദി കമന്റിട്ടയാള്‍ക്ക് നേരെ അധ്യാപിക ദീപാ നിശാന്ത് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. രാഷ്ട്രീയ കൊലപാതകത്തെ എതിര്‍ത്ത് ദീപ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിന് താഴെ യോജിച്ചും വിയോജിച്ചും നിരവധി കമന്റുകളാണ് വരുന്നത്. സിപിഎം അക്രമങ്ങള്‍ നടത്തുമ്പോള്‍ ദീപ നിശാന്ത് നിശബ്ദയാകും എന്ന് നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അത്തരത്തില്‍ വന്നൊരു കമന്റിനുള്ള ദീപയുടെ മറുപടിയാണ് ശ്രദ്ധേയമായിരിക്കുന്നത്. ഇതിന് പിന്നാലെ ദീപയെ പിന്തുണച്ചും കമന്റിട്ടയാളെ തെറിവിളിച്ചും അപഹസിച്ചും നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വരുന്നത്. 

'വൈകിയാണെങ്കിലും നാക്ക് പൊന്തിയതിന് നമസ്‌കാരം' എന്ന് കമന്റിട്ട വ്യക്തിയോട് 'ഇറങ്ങിപ്പോടോ ഇവിടുന്ന്' എന്നായിരുന്നു ദീപയുടെ മറുപടി. 

രാഷ്ട്രീയ വിയോജിപ്പുകള്‍ക്കും അഭിപ്രായഭേദങ്ങള്‍ക്കും ഇടം നല്‍കുന്നതാണ് ജനാധിപത്യമര്യാദ.രാഷ്ട്രീയമായ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ വെട്ടിക്കൊലപ്പെടുത്തുന്നത് ഒരു രാഷ്ട്രീയകക്ഷിക്കും അഭിലഷണീയമല്ല. അപ്രകാരം ചെയ്യുമ്പോള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ ബൗദ്ധികമായ ആത്മഹത്യ തന്നെയാണ് നടക്കുന്നത്.

അപ്പുറത്തും ഇപ്പുറത്തുമുള്ള കൊലപാതകങ്ങളുടെ കണക്കു വെച്ച് ന്യായീകരിക്കാന്‍ ഈ വഴി വരരുത്.' എന്‍ കൂട്ടരും പാണ്ഡവരും എന്തു ചെയ്തതു സഞ്ജയാ ?' എന്ന ആകാംക്ഷ തല്‍ക്കാലമില്ല.

കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍.- ഇങ്ങനെയായിരുന്നു ദീപയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

തൃശൂര്‍ കേരല വര്‍മ്മ കോളജിലെ അധ്യാപികയായ ദീപ, അതേ ക്യാമ്പസില്‍ എസ്എഫ്‌ഐ അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് എതിരെ പ്രതികരിക്കാറില്ലെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com