ഹര്‍ത്താല്‍: യൂത്ത് കോണ്‍ഗ്രസിന് എതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു, നേരിടുമെന്ന് ഡീന്‍ കുര്യാക്കോസ്

മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസിന് എതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
ഹര്‍ത്താല്‍: യൂത്ത് കോണ്‍ഗ്രസിന് എതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു, നേരിടുമെന്ന് ഡീന്‍ കുര്യാക്കോസ്

കൊച്ചി: മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസിന് എതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് നടപടി കോടതിയലക്ഷ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഇന്ന് രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. 

കോടതിയലക്ഷ്യ കേസ് നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസ് പറഞ്ഞു.  ഡീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ കോടതിക്കും ബാധ്യതയുണ്ട്. നിരപരാധികളായ രണ്ട് സഹപ്രവര്‍ത്തകരെയാണ് അരുംകൊല ചെയ്തതെന്നും ഡീന്‍ പറഞ്ഞു. 

കാസര്‍കോട് കല്യോട്ട് രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് ശരത്ത് , കൃപേഷ് എന്നിവര്‍ക്ക് വെട്ടേറ്റത്.മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചത്. കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കാസര്‍കോഡ് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com