ഹർത്താലിൽ അക്രമം; സ്വകാര്യ വാഹനങ്ങൾ തടയുന്നു, കെഎസ്ആർടിസിക്ക് നേരെ കല്ലേറ്

കോഴിക്കോട് കുന്ദമം​ഗലത്തും പന്തീർപാടത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ബാലുശ്ശേരി, വടകര, നാദാപുരം എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ  വാഹനങ്ങൾ
ഹർത്താലിൽ അക്രമം; സ്വകാര്യ വാഹനങ്ങൾ തടയുന്നു, കെഎസ്ആർടിസിക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: കാസർകോട് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ അങ്ങിങ്ങായി അക്രമം. പുലർച്ചെ ആറ് മണിക്കാണ് ഹർത്താൽ ആരംഭിച്ചത്. സ്വകാര്യവാഹനങ്ങൾ സംസ്ഥാന വ്യാപകമായി തടയുന്നുണ്ട്. പലയിടങ്ങളിലും സ്വകാര്യബസുകൾ സർവ്വീസ് നിർത്തിവച്ചിട്ടുണ്ട്.

കോഴിക്കോട് കുന്ദമം​ഗലത്തും പന്തീർപാടത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ബാലുശ്ശേരി, വടകര, നാദാപുരം എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ  വാഹനങ്ങൾ തടഞ്ഞിരുന്നു. കാസർകോട് ന​ഗരത്തിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തി വീശിയിരുന്നു.

 പാലക്കാട് വാളയാറിൽ കെഎസ്ആർടിസി ബസിന് നേരെയും തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെയും ബസുകൾക്ക് നേരെയും കല്ലേറുണ്ടായി. മധ്യകേരളത്തിലെ ജില്ലകളിൽ ഹർത്താൽ സമാധാനപരമായി പുരോ​ഗമിക്കുകയാണ്. ഹർത്താലുമായി സഹകരിക്കരുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിൽ തുറന്ന് പ്രവർത്തിക്കുന്ന കടകൾക്ക് സംരക്ഷണം നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

തിരുവനന്തപുരം ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ് തടഞ്ഞ അഞ്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കിളിമാന്നൂരിൽ കടകൾ നിർബന്ധിതമായി അടപ്പിച്ചിരുന്നു. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞാൽ കർശന നിയമനടപടിയുണ്ടാകുമെന്ന് ഡിജിപി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com