ഒരു തവണ എത്തിയവരെ ഓര്‍ത്തുവെയ്ക്കും, ക്രിമിനല്‍ പശ്ചാത്തലമുളളവരെ കണ്ടെത്തും; പൊലീസ് ആസ്ഥാനത്ത് ഇന്നുമുതല്‍ റോബോട്ട് 

ഇന്ത്യയില്‍ ആദ്യമായും ലോകത്ത് നാലാമത്തെ രാജ്യത്തുമാണ് പദ്ധതി നടപ്പാക്കുന്നത്
ഒരു തവണ എത്തിയവരെ ഓര്‍ത്തുവെയ്ക്കും, ക്രിമിനല്‍ പശ്ചാത്തലമുളളവരെ കണ്ടെത്തും; പൊലീസ് ആസ്ഥാനത്ത് ഇന്നുമുതല്‍ റോബോട്ട് 

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് വരും ദിവസങ്ങളില്‍ സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഇനി റോബോട്ടും. ഇന്ത്യയില്‍ ആദ്യമായും ലോകത്ത് നാലാമത്തെ രാജ്യത്തുമാണ് പദ്ധതി നടപ്പാക്കുന്നത്. 

ഡിജിപിയെ കാണാനെത്തുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാണിത്. മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ചെയ്ത വിവരത്തിന്റെ അടിസ്ഥാനത്തില്‍ സന്ദര്‍ശകര്‍ക്ക് ക്രിമിനല്‍പശ്ചാത്തലമുണ്ടോയെന്ന് മനസ്സിലാക്കാനും ഒരു തവണയെത്തിയവരെ ഓര്‍ത്തുവെയ്ക്കാനും  ഈ റോബോട്ടിനു ശേഷിയുണ്ടാകും. മനുഷ്യനേക്കാള്‍ കൃത്യതയാര്‍ന്ന സേവനം നല്‍കാന്‍ റോബോട്ടിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com