പാര്‍ട്ടി ഒന്നും അറിഞ്ഞിട്ടില്ല; കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കില്ല, അക്രമം നടത്തുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്ന് കോടിയേരി

നയാപൈസയുടെ രാഷ്ട്രീയ വിവരമുള്ളവര്‍ ഇങ്ങനെ ചെയ്യില്ല. അത്തരക്കാര്‍ക്ക് ഒരു പിന്തുണയും സിപിഎമ്മില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും കോടിയേരി
പാര്‍ട്ടി ഒന്നും അറിഞ്ഞിട്ടില്ല; കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കില്ല, അക്രമം നടത്തുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്ന് കോടിയേരി

കൊല്ലം:  കാസര്‍കോട് ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്കാര്‍ കൊലപാതകത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ പങ്കെടുക്കുന്നവരെ സിപിഎം അംഗീകരിക്കില്ല. അങ്ങനെയുള്ളവരുടെ സ്ഥാനം പാര്‍ട്ടിക്ക് പുറത്താണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ സംഘര്‍ഷം ഒഴിവാക്കുന്നതിനായി ഉഭയകക്ഷിയോഗം വിളിക്കണമെന്നും സമാധാനം സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യാതൊരു രാഷ്ട്രീയ ബോധവുമില്ലാത്തവരാണ് ഇത്തരം അക്രമങ്ങള്‍ക്ക് മുതിരുന്നത്. നയാപൈസയുടെ രാഷ്ട്രീയ വിവരമുള്ളവര്‍ ഇങ്ങനെ ചെയ്യില്ല. അത്തരക്കാര്‍ക്ക് ഒരു പിന്തുണയും സിപിഎമ്മില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും കോടിയേരി വ്യക്തമാക്കി.

കാസര്‍കോട്ടെ ഇരട്ടക്കൊലപാതകത്തിന് തിരിച്ചടിക്കുമെന്നും സിപിഎമ്മിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. ഈ അഭിപ്രായത്തോട് കെപിസിസി യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com