പുതിയ ആളുകള്‍ക്കായി വഴിമാറുന്നു; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് ഇന്നസെന്റ് 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് ഇന്നസെന്റ് എംപി
പുതിയ ആളുകള്‍ക്കായി വഴിമാറുന്നു; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് ഇന്നസെന്റ് 

തിരുവനന്തപുരം:  വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് ഇന്നസെന്റ് എംപി. ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട്. ഇതുകൂടാതെ പുതിയ ആളുകള്‍ക്കായി വഴിമാറാന്‍ ആഗ്രഹിക്കുന്നുവെന്നും ഇന്നസെന്റ് എംപി പറഞ്ഞു.

ആസന്നമായ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ചാലക്കുടി എംപിയായ ഇന്നസെന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ മത്സരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ചാലക്കുടി മണ്ഡലം നിലനിര്‍ത്താന്‍ ഇന്നസെന്റിനെ തന്നെ വീണ്ടും അവിടെ മത്സരിപ്പിക്കണമെന്ന് സിപിഎമ്മില്‍ ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ താനില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് ഇന്നസെന്റ് രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com