പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ജീപ്പിലെത്തിയ അജ്ഞാതരിലേക്കും മൊബൈലിലേക്കും കേന്ദ്രീകരിച്ച്‌

ഒരു ഫോണ്‍ പ്രതികളുടേത് ആവുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തുകയാണ്
പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ജീപ്പിലെത്തിയ അജ്ഞാതരിലേക്കും മൊബൈലിലേക്കും കേന്ദ്രീകരിച്ച്‌

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നീളുന്നത് ജീപ്പിലെത്തിയ അജ്ഞാതരിലേക്കും, സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത മൊബൈലിലേക്കും. ഇവരെ വെട്ടാന്‍ ഉപയോഗിച്ചത് എന്ന് കരുതുന്ന വടിവാളിന്റെ പിടിയും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. 

കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കാളിയാട്ടത്തിനുള്ള സംഘാടക സമിതി യോഗത്തില്‍ ശരത്‌ലാലും കൃപേഷും പങ്കെടുക്കുവാന്‍ എത്തിയപ്പോള്‍ ജീപ്പില്‍ അജ്ഞാത സംഘം ഇവിടേക്ക് എത്തിയതായാണ് പറയപ്പെടുന്നത്. കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ജീപ്പായിരുന്നു അതെന്നും, സിപിഎം പ്രാദേശിക നേതാവ് ശരത്‌ലാലിനേയും കൃപേഷിനേയും ജീപ്പില്‍ വന്ന സംഘത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. 

ഇതുകൂടാതെ, ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം സംഘം കാഞ്ഞിരടുക്കത്തെ ഒരു വീട്ടിലെത്തി വസ്ത്രം മാറിയാണ് പോയതെന്നും പൊലീസിന് വിവരവം ലഭിച്ചിട്ടുണ്ട്. നാല് മൊബൈല്‍ ഫോണുകളാണ് കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ലഭിച്ചത്. രണ്ടെണ്ണം ശരത്‌ലാലിന്റേയും ഒരെണ്ണം കൃപേഷിന്റേയുമാണെന്ന് കണ്ടെത്തി. പിന്നെയുള്ള ഒരു ഫോണ്‍ പ്രതികളുടേത് ആവുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com