പെരിയയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, കടയ്ക്ക് തീവെച്ചതിന് പിന്നാലെ

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കടന്നുപോയതിന് പിന്നാലെ കല്ല്യോട്ട് പരക്കെ സംഘര്‍ഷമുണ്ടായി
പെരിയയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, കടയ്ക്ക് തീവെച്ചതിന് പിന്നാലെ

കാസര്‍കോട് കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെ പെരിയയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. അരവിന്ദന്‍ എന്നയാള്‍ക്കാണ് വെട്ടേറ്റിരിക്കുന്നത്. 

കല്ല്യോട്ട് കടകള്‍ക്ക് നേരെ അക്രമം നടത്തിയ സംഘമാണ് അരവിന്ദനെ വെട്ടിയതെന്നാണ് പറയപ്പെടുന്നത്. അരവിന്ദനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിയയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കടന്നുപോയതിന് പിന്നാലെ കല്ല്യോട്ട് പരക്കെ സംഘര്‍ഷമുണ്ടായി. 

വിലാപയാത്ര കടന്നുപോയ വഴിയിലെ സിപിഎം അനുഭാവിയുടെ കട തീവെച്ചു നശിപ്പിച്ചിരുന്നു. നിരവധി കടകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഈ സംഘത്തിലുള്ളവരാണ് അരവിന്ദനെ വെട്ടിപരിക്കേല്‍പ്പിച്ചതെന്നാണ് ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com