ഫ്രാങ്കോയ്‌ക്കെതിരേ മൊഴി നല്‍കിയ കന്യാസ്ത്രീയെ മഠത്തില്‍ തടങ്കലില്‍ വെച്ച് പീഡിപ്പിച്ചു; സഹോദരന്റെ പരാതിയില്‍ പൊലീസ് എത്തി മോചിപ്പിച്ചു

ജീവന് ഭീഷണിയുണ്ടെന്നും ഇവരെ മഠത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കാണിച്ച് സഹോദരന്‍ ജിമ്മി കുര്യനാണ് പരാതി നല്‍കിയത്
ഫ്രാങ്കോയ്‌ക്കെതിരേ മൊഴി നല്‍കിയ കന്യാസ്ത്രീയെ മഠത്തില്‍ തടങ്കലില്‍ വെച്ച് പീഡിപ്പിച്ചു; സഹോദരന്റെ പരാതിയില്‍ പൊലീസ് എത്തി മോചിപ്പിച്ചു

മൂവാറ്റുപുഴ; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജനന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ മൊഴി നല്‍കിയ കന്യാസ്ത്രീയെ മഠത്തില്‍ തടങ്കലില്‍ വെച്ച് പീഡിപ്പിക്കുന്നതായി പരാതി. സഹോദരന്റെ പരാതിയില്‍ പൊലീസ് എത്തി കന്യാസ്ത്രീയെ മോചിപ്പിച്ചു. ഇടുക്കി രാജാകാട്ട് സ്വദേശിനി ലിസി കുര്യനെയാണ് മൂവാറ്റുപുഴ വാഴപ്പിള്ളി ജീവജ്യോതി മഠത്തില്‍നിന്ന് മോചിപ്പിച്ചത്. 

സഹോദരന്റെ പരാതിയില്‍ തിങ്കളാഴ്ച ഉച്ചയോടെ സിസ്റ്റര്‍ ലിസിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. ജീവന് ഭീഷണിയുണ്ടെന്നും ഇവരെ മഠത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കാണിച്ച് സഹോദരന്‍ ജിമ്മി കുര്യനാണ് പരാതി നല്‍കിയത്. സിസ്റ്റര്‍ ലിസിയെക്കുറിച്ച് കുറച്ചുനാളായി വിവരം ഒന്നുമില്ലാതെ ആയതോടെയാണ് സഹോദരന്‍ പരാതിയുമായി എത്തിയത്. 

സഭാവസ്ത്രം അണിഞ്ഞ ശേഷം ആദ്യം വിജയവാഡയിലായിരുന്നു സിസ്റ്റര്‍ ലിസി. കഴിഞ്ഞ 14 വര്‍ഷമായി മൂവാറ്റുപുഴ തൃക്കയിലെ മഠം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. ഓരോ മഠങ്ങളും പ്രൊവിന്‍സുകളും കേന്ദ്രീകരിച്ച് പ്രേക്ഷിത പ്രവര്‍ത്തനങ്ങളും കൗണ്‍സിലിങ്ങും നടത്തിവരുന്നുണ്ടായിരുന്നു. അതിനിടെയാണ് ബിഷപ്പിന് എതിരേ മൊഴികൊടുത്തത്. തുടര്‍ന്ന് തന്നെ വിജയവാഡയിലേക്ക് കൊണ്ടുപോയിരുന്നു എന്നാണ് പൊലീസിനോട് സിസ്റ്റര്‍ ലിസി പറഞ്ഞത്. രണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പം ആലുവയില്‍ എത്തിയ സിസ്റ്ററെ രോഗിയായ അമ്മയെ കാണാന്‍ വിട്ടിരുന്നു. ആശുപത്രിയില്‍ എത്തി അമ്മയെ കണ്ടശേഷം മഠത്തിലേക്ക് മടങ്ങിയ സിസ്റ്ററെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലാതായതോടെയാണ് സഹോദരന്‍ കോട്ടയം പൊലീസില്‍ പരാതി നല്‍കുന്നത്. ഫ്രാങ്കോ മുളയ്ക്കലിന് എതിരേ പരാതി നല്‍കി സിസ്റ്ററുമായി അടുപ്പമുള്ള ഇവര്‍ ബിഷപ്പിനെതിരേ പരാതി നല്‍കിയത് മഠാധികാരികളെ ചൊടിപ്പിച്ചിരുന്നു. 

സംഭവത്തില്‍ കേസ് എടുത്ത പൊലീസ് രാത്രി ഒമ്പതരയോെേടാ കന്യാസ്ത്രീയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. മഠത്തിലേക്ക് തിരികെ മടങ്ങാനായിരുന്നു മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാതെ അവര്‍ രാത്രി വൈകിയും സ്റ്റേഷനില്‍ തങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com