'ബലാത്സംഗം ചെയ്ത വില്ലനെക്കൊണ്ട്  ഇരയെ വിവാഹം ചെയ്യിക്കുന്ന യമണ്ടന്‍ പരിഹാരക്രിയ ഇങ്ങോട്ട് വേണ്ട'; 'കമ്മ്യൂണിസ്റ്റ് മഹിള'യ്ക്ക് മറുപടിയുമായി വി ടി ബല്‍റാം

പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ ന്യായീകരിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ
'ബലാത്സംഗം ചെയ്ത വില്ലനെക്കൊണ്ട്  ഇരയെ വിവാഹം ചെയ്യിക്കുന്ന യമണ്ടന്‍ പരിഹാരക്രിയ ഇങ്ങോട്ട് വേണ്ട'; 'കമ്മ്യൂണിസ്റ്റ് മഹിള'യ്ക്ക് മറുപടിയുമായി വി ടി ബല്‍റാം

കൊച്ചി:  പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ ന്യായീകരിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ. സിപിഎമ്മില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ കമ്മ്യൂണിസ്റ്റുകാര്‍ കൊത്തിയരിഞ്ഞതാണ് കൃപേഷിനെയും ശരത്‌ലാലിനെയുമെന്ന് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

'ഇഷ്ടമുള്ള രാഷ്ട്രീയം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമാണ് ചെറുപ്പക്കാര്‍ക്ക് വേണ്ടത്, അല്ലാതെ ചാരിറ്റിയല്ല. നിങ്ങളുടെയൊക്കെ വിഹാര രംഗമായ കോളേജ് ക്യാമ്പസ്സുകള്‍ തൊട്ട് അത്തരമൊരു പ്രവര്‍ത്തന സ്വാതന്ത്ര്യം കമ്മ്യൂണിസ്റ്റുകാര്‍ എതിരഭിപ്രായമുള്ളവര്‍ക്ക് അനുവദിച്ച് കൊടുക്കുന്നുണ്ടോ എന്ന് ആദ്യം ആത്മപരിശോധന നടത്തൂ.' - ബല്‍റാം കുറിച്ചു

കുറിപ്പിന്റെ പൂര്‍ണരൂപം

#ക്രിപിഎം നെ പൗഡറിട്ട് മിനുക്കിയെടുക്കാന്‍ സാംസ്‌ക്കാരിക ക്രിമിനലുകള്‍ പല പുതിയ ഉഡായിപ്പുകളുമായി ഇറങ്ങിയിട്ടുണ്ട്.

വീടുപണിക്കിടെ ഇഷ്ടിക തലയില്‍ വീണല്ല കമ്മ്യൂണിസ്റ്റ് മഹിളേ കൃപേഷ് മരിച്ചത്. സിപിഎമ്മില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ കൊത്തിയരിഞ്ഞതാണ്. അതുകൊണ്ട് നിങ്ങടെ കോപ്പിലെ ചാരിറ്റിയല്ല ആ ചെറുപ്പക്കാരന് നീതിയായി വേണ്ടത്, ഇഷ്ടമുള്ള രാഷ്ട്രീയം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്, അവന് പിന്നാലെ വരുന്ന ചെറുപ്പക്കാര്‍ക്കും. നിങ്ങളുടെയൊക്കെ വിഹാര രംഗമായ കോളേജ് ക്യാമ്പസ്സുകള്‍ തൊട്ട് അത്തരമൊരു പ്രവര്‍ത്തന സ്വാതന്ത്ര്യം നിങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ എതിരഭിപ്രായമുള്ളവര്‍ക്ക് അനുവദിച്ച് കൊടുക്കുന്നുണ്ടോ എന്ന് ആദ്യം ആത്മപരിശോധന നടത്തൂ.

ബലാത്സംഗം ചെയ്ത വില്ലനേക്കൊണ്ട് ഇരയെ വിവാഹം ചെയ്യിച്ച് എല്ലാം സോള്‍വ് ആക്കുന്ന യമണ്ടന്‍ പരിഹാരക്രിയ പണ്ടത്തെ സിനിമയിലൊക്കെ ഒരുപാട് കണ്ടിട്ടുണ്ട്, അതിങ്ങോട്ട് എടുക്കണ്ട.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com