മുല്ലപ്പള്ളി ഇല്ലാത്തത് പറയുന്നു, കണ്ണൂര്‍ എന്ന പുസ്തകത്തില്‍ അത്തരം പരാമര്‍ശമില്ല; മാപ്പ് പറയണമെന്ന് എന്‍.പി.ഉല്ലേഖ്‌

മാര്‍ക്‌സിസ്റ്റ് സംഘര്‍ഷങ്ങളിലെ ആദ്യ രക്തസാക്ഷി ആര്‍എസ്എസ് അവകാശപ്പെടുന്നത് പോലെ രാമകൃഷ്ണന്‍ അല്ലെന്നും ഉല്ലേഖ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു
മുല്ലപ്പള്ളി ഇല്ലാത്തത് പറയുന്നു, കണ്ണൂര്‍ എന്ന പുസ്തകത്തില്‍ അത്തരം പരാമര്‍ശമില്ല; മാപ്പ് പറയണമെന്ന് എന്‍.പി.ഉല്ലേഖ്‌

തിരുവനന്തപുരം: കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവനകളില്‍ ചിലത് വാസ്തവ വിരുദ്ധമെന്ന് ആരോരപണം. കണ്ണൂര്‍ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവനകളില്‍ പലതും വാസ്തവ വിരുദ്ധമാണെന്ന് പുസ്തകത്തിന്റെ രചയിതാവായ എന്‍.പി.ഉല്ലേഖ് പറഞ്ഞു. 

കണ്ണൂര്‍ എന്ന എന്റെ പുസ്തകത്തില്‍ വാടിക്കല്‍ രാമകൃഷ്ണനാണ് കേരളത്തിലെ ആദ്യ രക്തസാക്ഷി എന്ന് പറഞ്ഞിട്ടില്ല. ആര്‍എസ്എസ്-മാര്‍ക്‌സിസ്റ്റ് സംഘര്‍ഷങ്ങളിലെ ആദ്യ രക്തസാക്ഷി ആര്‍എസ്എസ് അവകാശപ്പെടുന്നത് പോലെ രാമകൃഷ്ണന്‍ അല്ലെന്നും ഉല്ലേഖ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

സിപിഎം-ആര്‍എസ്എസ് സംഘര്‍ഷങ്ങളില്‍പ്പെട്ട് ആദ്യം കൊല്ലപ്പെട്ടത് സിപിഐഎം നേതാവ് സുലൈമാനാണ്. മാത്രമല്ല, വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസില്‍ പിണറായി വിജയനെ കുറിച്ച് മുല്ലപ്പള്ളി പറഞ്ഞ വാക്കുകള്‍ തന്റെ പുസ്തകത്തില്‍ നിന്നാണെന്ന് അദ്ദേഹം പറയുന്നത് തെറ്റിദ്ധാരണാജനകമാണെന്നും ഉല്ലേഖ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹുമാന്യനായ മുല്ലപ്പള്ളി രാമചന്ദ്രൻ ഞാനെഴുതിയ 'കണ്ണൂർ' എന്ന പുസ്തകത്തെ ഉദ്ധരിച്ചു നടത്തിയ ചില പരാമർശങ്ങൾ സത്യവിരുദ്ധമാണ്. ഒരു പത്രപ്രസ്താവനയിൽ ആണ് അദ്ദേഹം അങ്ങനെ ചെയ്തിരിക്കുന്നത് എന്നാണ് ഞാനറിഞ്ഞത്. എന്റെ പുസ്തകത്തിൽ വാടിക്കൽ രാമകൃഷ്ണൻ ആണ് കേരളത്തിലെ ആദ്യത്തെ രക്തസാക്ഷി എന്ന് പറഞ്ഞിട്ടില്ല. മറിച്ചു ആർ എസ് എസ്-മാർക്സിസ്റ്റ്‌ സംഘട്ടനങ്ങളിൽ ആദ്യ രക്തസാക്ഷി ആർ എസ് എസ് അവകാശപ്പെടുന്നപോലെ രാമകൃഷ്ണൻ അല്ല. കോഴിക്കോട്ടെ സിപിഎം നേതാവ് സുലൈമാൻ ആണ് ആർ എസ് എസ്സും മാർക്സിസ്റ്റ്‌ പാർട്ടിയും തമ്മിലുള്ള ഉരസലുകളിൽ ആദ്യം വധിക്കപ്പെട്ടത്. പുസ്തകത്തിലെ ഈ പരാമർശം സിപിഎം-ആർ എസ് എസ് സംഘർഷങ്ങളെ കുറിച്ച് പറയുമ്പോഴാണ് സൂചിപ്പിച്ചത്. കോൺഗ്രസ്‌ നേതൃത്വം കൊടുത്ത ഏകപക്ഷീയമായ അക്രമങ്ങളിൽ ആദ്യം രക്തസാക്ഷിയായതു സഖാവ് മൊയാരത്തു ശങ്കരനെ പോലുള്ള മുൻ ഗാന്ധീയരാണ്.

വാടിക്കൽ രാമകൃഷ്ണൻ വധക്കേസിനെ കുറിച്ച് പിണറായി വിജയനുമായി ബന്ധപ്പെട്ടു അദ്ദേഹം നടത്തിയ പരാമർശങ്ങൾ എന്റെ പുസ്തകത്തിൽ നിന്നാണെന്നു പറയുന്നു.ഇത് തെറ്റിദ്ധാരണാജനകമാണ്. ഒന്നുകിൽ അദ്ദേഹം ആ പുസ്തകം വായിച്ചില്ല അല്ലെങ്കിൽ പുസ്തകത്തിൽ ഇല്ലാത്ത കാര്യങ്ങൾ അതിൽ ഉണ്ടെന്നു ആരോപിക്കുന്നു.

മുല്ലപ്പള്ളിയെ പോലുള്ള ഒരു നേതാവിന് ചേർന്നതല്ല ഇത്തരം പ്രചാരവേല. അങ്ങേയറ്റം പ്രതിഷേധാർഹമാണ് ഇത്. കുറഞ്ഞപക്ഷം അദ്ദേഹം എന്റെ പുസ്തകത്തെപറ്റിയുള്ള തെറ്റായ പരാമർശങ്ങൾ പിൻവലിക്കുകയും മാപ്പു പറയുകയും ചെയ്യണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com