ഹര്‍ത്താല്‍ അക്രമം: അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

എറണാകുളം സെക്കന്റെ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.
ഹര്‍ത്താല്‍ അക്രമം: അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

കൊച്ചി: ഹര്‍ത്താലിനിടെ കൊച്ചിയില്‍ സ്വകാര്യ ബസിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ കസ്റ്റഡിയിലായ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. കെ എസ് യു സംസ്ഥാന സെക്രട്ടറി വിആര്‍ രാംലാല്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം എന്‍ ഷിറാസ്, സോണി ജോര്‍ജ് പനന്താനം, സോജിന്‍ ജെ തോമസ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. 

എറണാകുളം സെക്കന്റെ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. ഇവരുടെ പേരില്‍ സെന്‍ട്രല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പെരിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. 

അതേസമയം മിന്നല്‍ ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷ പ്രതികരണമാണ് ഹൈക്കോടതി നടത്തിയത്. സ്വമേധയാ കേസെടുത്ത ഡിവിഷന്‍ ബെഞ്ച്, ഹര്‍ത്താലിന് ആഹ്വാനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് അടക്കം മൂന്നുപേര്‍ക്കെതിരെ കോടതിയലക്ഷ്യനടപടിക്കും ഉത്തരവിട്ടു. പൊതുഗതാഗത സംവിധാനം പുനരാരംഭിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ഹര്‍ത്താലില്‍ അക്രമം ഉണ്ടായാല്‍ അതിന്റെ ദൃശ്യങ്ങള്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. മിന്നല്‍ ഹര്‍ത്താലുകള്‍ വാര്‍ത്തയാക്കുമ്പോള്‍ ഇത് നിയമവിരുദ്ധമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com