ആയിരം ദിവസം മുന്‍പ് ഇങ്ങനെയൊരു കാര്യം സ്വപ്‌നം കാണാന്‍ കഴിയുമായിരുന്നോ?: പിണറായി

ആയിരം ദിവസം മുന്‍പ് ഇങ്ങനെയൊരു കാര്യം സ്വപ്‌നം കാണാന്‍ കഴിയുമായിരുന്നോ?: പിണറായി

ആയിരം ദിവസത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് നാടാണ് വിലയിരുത്തേണ്ടതെന്ന് പിണറായി


കോഴിക്കോട്: 'പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആയിരം നല്ല ദിനങ്ങള്‍'പരിപാടിക്ക് തുടക്കമായി. കോഴിക്കോട് നടന്ന പരിപാടിയില്‍ ആയിരം ദിനാഘോഷവും സേയ്ഫ് കേരളാ പദ്ധതിയുടെയുടെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നിപാ വൈറസിനോട് പോരാടി ജീവന്‍വെടിഞ്ഞ സിസ്റ്റര്‍ ലിനിയുടെ മക്കളായ ഋതുലും സിദ്ധാര്‍ഥും ചേര്‍ന്നാണ് ഉദ്ഘാടന ദീപം മുഖ്യമന്ത്രിക്ക് കൈമാറിയത്. ആയിരം ദിവസത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് നാടാണ് വിലയിരുത്തേണ്ടതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

ആയിരം ദിവസംകൊണ്ട് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തെ ഇന്ത്യ രാജ്യം കണക്കാക്കിയിരിക്കുന്നു. ആയിരം ദിവസം മുമ്പ് കേട്ട അഴിമതിക്കഥകള്‍ ഇപ്പോള്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ക്ക് പോലും പറയാനില്ല. എന്നാല്‍ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും അഴിമതി പൂര്‍ണമായി ഇല്ലാതായി എന്ന് പറയാനാവില്ല. ജനങ്ങള്‍ നിരന്തരം ഇടപഴകുന്ന ചില മേഖലകളുണ്ട് അവിടങ്ങളില്‍ അവര്‍ തൃപ്തരാവണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നാടിനോട് പ്രതിബദ്ധതയുള്ളവരാണ്. എന്നാല്‍ ഒരു ചെറിയ വിഭാഗം പണ്ടത്തെ ശീലങ്ങള്‍ ഉപേശിക്കാതെ നില്‍ക്കുന്നുണ്ട്. അത് പൂര്‍ണമായും ഒഴിവാക്കാനാകണം. അഴിമതിയോട് വിട്ടുവീഴച ചെയ്യാത്ത സര്‍ക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. ആ ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയിരം ദിവസം മുമ്പ് നമ്മുടെ നാട്ടില്‍ പൊതുവായിട്ടുണ്ടായിരുന്ന ബോധം ഇവിടെ ഒന്നും നടക്കില്ല എന്നായിരുന്നു. നിരാശയിലായിരുന്നു ജനങ്ങള്‍. എന്നാല്‍ ആ നിരാശയുടെ ഘട്ടം കഴിഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഇവിടെ ചിലതൊക്കെ നടന്നേക്കാം എന്ന പ്രതീക്ഷ വന്നു. ആയിരം ദിവസം കഴിഞ്ഞപ്പോള്‍ നമ്മുടെ നാട്ടില്‍ ചിലതൊക്കെ നടക്കും എന്ന് ഏത് രാഷ്ട്രീയ കാഴ്ചപ്പാടുള്ളവര്‍ക്കം ബോധ്യം വന്നതായും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com