'എംഎൽഎ പണി നിർത്തി കൊടി സുനിയുടെ തുണി അലക്കിക്കൊടുക്കൂ ; കിർമ്മാണിയുടെ കാലു തിരുമ്മലും കുഞ്ഞനന്തനെ എണ്ണയിട്ട് കുളിപ്പിക്കലുമാണ് നിങ്ങൾക്ക് ചേരുക' ; ഷംസീറിനെതിരെ ഡീൻ കുര്യാക്കോസ്

ഷാഫിയുടെയും കിര്‍മാണിയുടെയും കാലു തിരുമ്മി കൊടുക്കണം ... കുഞ്ഞനന്തനെ എണ്ണയിട്ടു കുളിപ്പിച്ചു കൊടുക്കണം ...
'എംഎൽഎ പണി നിർത്തി കൊടി സുനിയുടെ തുണി അലക്കിക്കൊടുക്കൂ ; കിർമ്മാണിയുടെ കാലു തിരുമ്മലും കുഞ്ഞനന്തനെ എണ്ണയിട്ട് കുളിപ്പിക്കലുമാണ് നിങ്ങൾക്ക് ചേരുക' ; ഷംസീറിനെതിരെ ഡീൻ കുര്യാക്കോസ്

തിരുവനന്തപുരം : എ എന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. മലയാളിക്ക് കാപാലികതയായി അനുഭവപ്പെടുന്നതാണ് നിങ്ങള്‍ക്ക് 'മനുഷ്യ സ്‌നേഹം'. ഷംസീര്‍ എം.എല്‍.എ പണി നിര്‍ത്തി വിയ്യൂര്‍ ജയിലില്‍ പോയി കൊടി സുനിയുടെ വസ്ത്രം മുഷിഞ്ഞിട്ടുണ്ടെങ്കില്‍ അലക്കി കൊടുക്കണം ...

ഷാഫിയുടെയും കിര്‍മാണിയുടെയും കാലു തിരുമ്മി കൊടുക്കണം ... കുഞ്ഞനന്തനെ എണ്ണയിട്ടു കുളിപ്പിച്ചു കൊടുക്കണം ...പരിഷ്‌കൃത കേരളത്തിന്റെ നിയമനിര്‍മ്മാണ സഭയില്‍ ഷംസീറിരിക്കുന്നത് മുഴുവന്‍ മലയാളികള്‍ക്കും അപമാനമാണ് ...വിയ്യൂര്‍ ജയിലില്‍ ഇവരുടെ അലക്കുകാരൻ ആയിരിക്കുന്നതാകും താങ്കള്‍ക്ക് അലങ്കാരമാവുകയെന്നും ഡീന്‍ കുര്യാക്കോസ്  ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
 

ശ്രീ.എ.എന്‍.ഷംസീര്‍ ....

നിങ്ങള്‍ മരം വെട്ടുന്ന കോടാലി കൊണ്ട് ചന്ദ്രശേഖരന്റെ മുഖം കൊത്തി നുറുക്കിയ 'മനുഷ്യ സ്‌നേഹിയായ ' ഷാഫിയുടെ അതേ കരങ്ങളില്‍ വരണമാല്യം കൊടുക്കാന്‍ ഓടിയെത്തവനാണ് ...
ബെന്‍സ് കാറില്‍ തന്നെ അവന്റെ കല്യാണ സവാരി നടന്നുവെന്ന് ഉറപ്പു വരുത്തിയവനാണ്...
മലയാളിക്ക് കാപാലികതയായി അനുഭവപ്പെടുന്നതാണ് നിങ്ങള്‍ക്ക് 'മനുഷ്യ സ്‌നേഹം' ...

ഷംസീര്‍ എം.എല്‍.എ പണി നിര്‍ത്തി വിയ്യൂര്‍ ജയിലില്‍ പോയി കൊടി സുനിയുടെ വസ്ത്രം മുഷിഞ്ഞിട്ടുണ്ടെങ്കില്‍ അലക്കി കൊടുക്കണം ...

ഷാഫിയുടെയും കിര്‍മാണിയുടെയും കാലു തിരുമ്മി കൊടുക്കണം ...
കുഞ്ഞനന്തനെ എണ്ണയിട്ടു കുളിപ്പിച്ചു കൊടുക്കണം ...
പരിഷ്‌കൃത കേരളത്തിന്റെ നിയമനിര്‍മ്മാണ സഭയില്‍ ഷംസീറിരിക്കുന്നത് മുഴുവന്‍ മലയാളികള്‍ക്കും അപമാനമാണ് ...
വിയ്യൂര്‍ ജയിലില്‍ ഇവരുടെ അലക്കുകാരനായിരിക്കുന്നതായിരിക്കും താങ്കള്‍ക്ക് അലങ്കാരമാവുക ...

കുഞ്ഞനന്തനെ സമാധാനത്തിന്റെ നോബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യാന്‍ പിണറായി യജമാനനോട് ആവശ്യപ്പെടാനും താങ്കള്‍ ഒരു നിമിഷം വൈകിക്കരുത് ...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com