എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; അതിന് ദൂതന്റെ ആവശ്യമില്ലെന്ന് കോടിയേരി

എന്‍എസ്എസുമായി നല്ല ബന്ധമാണുള്ളത്. ആവശ്യം വരുമ്പോള്‍ എന്‍എസ്എസ് നേതൃത്വവുമായി സംസാരിക്കാന്‍ തയ്യാറാണെന്നും കോടിയേരി
എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; അതിന് ദൂതന്റെ ആവശ്യമില്ലെന്ന് കോടിയേരി

കൊല്ലം: എന്‍എസ്എസുമായി എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിനായി ഒരു ദൂതന്റെ ആവശ്യമില്ല. എന്‍എസ്എസുമായി നേരിട്ട് ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിക്ക് സാധിക്കും. എന്‍എസ്എസുമായി നല്ല ബന്ധമാണുള്ളത്. ആവശ്യം വരുമ്പോള്‍ എന്‍എസ്എസ് നേതൃത്വവുമായി സംസാരിക്കാന്‍ തയ്യാറാണെന്നും കോടിയേരി പറഞ്ഞു

എന്‍എസ്എസുമായി നടത്തുന്ന ചര്‍ച്ചകളൊന്നും രഹസ്യമായി ചെയ്യുന്നതല്ല. മുഖ്യമന്ത്രിയുമായും പാര്‍ട്ടി സെക്രട്ടറിയുമായി സംസാരിക്കാറുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. എന്‍എസ്എസുമായി ചര്‍ച്ച നടത്താന്‍ സിപിഎമ്മിനോ ഇടതുമുന്നണിക്കോ ബുദ്ധിമുട്ടില്ല. ആര് മുന്‍കൈ എടുക്കണമെന്ന ദുരഭിമാനം ഞങ്ങള്‍ക്കില്ല. ചര്‍ച്ച ചെയ്യേണ്ട അവസ്ഥവരുമ്പോള്‍ ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ സന്നദ്ധരാണ്. ആവശ്യം വരുമ്പോല്‍ അങ്ങോട്ടും പോയും അവര്‍ ഇങ്ങോട്ടുവന്നും സംസാരിച്ചിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു.

എന്‍എസ്എസ് സമൂഹത്തില്‍ ഏറെ അംഗീകാരമുള്ള സംഘടനായിണ്. അതിന്റെ നേതൃത്വത്തിലുള്ളവരോട് എല്ലാകാലത്തും ബഹുമാനപൂര്‍വ്വമാണ് പെരുമാറിയത്. ഒരു സാമുദായിക സംഘടനയോടും സിപിഎമ്മിന് ശത്രുതയില്ല. അതുകൊണ്ട് തന്നെ ആരോടും ശത്രുതാപരമായി പെരുമാറിയിട്ടില്ല. മറ്റുസമുദായസംഘടനകളോടും സിപിഎമ്മിന് ശത്രുതയില്ലെന്നും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com