കൊലപാതകത്തില്‍ പങ്കില്ലെങ്കില്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറുണ്ടോ?; വെല്ലുവിളിച്ച് ഉമ്മന്‍ ചാണ്ടി 

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി
കൊലപാതകത്തില്‍ പങ്കില്ലെങ്കില്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറുണ്ടോ?; വെല്ലുവിളിച്ച് ഉമ്മന്‍ ചാണ്ടി 

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ഈ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. എങ്കില്‍ ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

ഇത് വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ കൊലപാതകമല്ല. കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണിത്. മൃഗങ്ങളെ വെട്ടി കൊല്ലും പോലെ നിഷ്ഠുരമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിച്ചത്. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. സ്വതന്ത്രമായ അന്വേഷണം വന്നാല്‍ കുടുങ്ങും എന്ന് സിപിഎമ്മുകാര്‍ക്ക് അറിയാമെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

കേരളം ഉന്നതമായ സമൂഹമാണ്. വിദ്യാസമ്പന്നരുടെ നാടാണ്. ഈ നാടിന് അക്രമത്തിന്റെ പാരമ്പര്യം നല്ലതാണോ എന്നും അദ്ദേഹം ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com