ജവാൻ വസന്തകുമാറി​ന്റെ വീട്​ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു

വസന്തകുമാറിന്റെ ഭാര്യയേയും മക്കളേയും മാതാപിതാക്കളേയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു
ജവാൻ വസന്തകുമാറി​ന്റെ വീട്​ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു

വയനാട് : കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വി വി വസന്തകുമാറി​ന്റെ വീട്​ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. വയനാട്​ തൃക്കൈപ്പറ്റയിലെ തറവാട്​ വീട്ടിലാണ്​ മുഖ്യമന്ത്രി എത്തിയത്​. വസന്തകുമാറിന്റെ കുടുംബത്തെ സഹായിക്കാൻ മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ നേരിട്ടറിയിക്കുന്നതിനായാണ്​ മുഖ്യമന്ത്രി എത്തിയത്​. 

വസന്തകുമാറിന്റെ ഭാര്യയേയും മക്കളേയും മാതാപിതാക്കളേയും അദ്ദേഹം ആശ്വസിപ്പിച്ചു.  വയനാട്​ അരപ്പറ്റ ഹെലിപ്പാഡിൽ ഹെലികോപ്​റ്ററിൽ എത്തിയ പിണറായി അവിടുന്ന്​ റോഡ്​ മാർഗമാണ്​ ജവാ​ന്റെ വീട്ടിലെത്തിയത്​. മന്ത്രിമാരായ  കടന്നപ്പള്ളി രാമചന്ദ്രൻ, ഇ.പി ജയരാജൻ എന്നിവരും അനുഗമിച്ചിരുന്നു. 15 മിനുട്ട്​ നേരം ജവാ​ന്റെ കുടുംബത്തോടൊപ്പം ചെലവഴിച്ച ശേഷമാണ്​ മുഖ്യമന്ത്രി മടങ്ങിയത്​. 

വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായവും ഭാര്യയ്ക്ക് വെറ്ററിനറി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് തസ്തികയില്‍ സ്ഥിരനിയമനവും നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. നിലവിൽ വെറ്ററിനറി സർവകലാശാലയിൽ താത്​കാലിക ജോലി ചെയ്തുവരികയാണ് വസന്തകുമാറിന്റെ ഭാര്യ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com