തലചായ്ക്കാന്‍ ഇനി കൊച്ചി മെട്രോയുടെ തൂണുകള്‍ക്കടിയിലേക്ക് എത്തേണ്ട, ഒഴിപ്പിക്കല്‍ ആരംഭിച്ച് മെട്രോ പൊലീസ്

അടുത്തിടെ ആരംഭിച്ച മെട്രോ പൊലീസിന്റെ നേതൃത്വത്തിലാണ് അനധികൃതമായി താമസിച്ചിരുന്ന ഇവരെ ഒഴിപ്പിക്കുന്നത്
തലചായ്ക്കാന്‍ ഇനി കൊച്ചി മെട്രോയുടെ തൂണുകള്‍ക്കടിയിലേക്ക് എത്തേണ്ട, ഒഴിപ്പിക്കല്‍ ആരംഭിച്ച് മെട്രോ പൊലീസ്

കൊച്ചി മെട്രോയുടെ സ്‌റ്റേഷന്‍ പരിസരത്തും, തൂണുകള്‍ക്ക് ചുവട്ടിലും താവളമുറപ്പിച്ചിരുന്നവരെ ഒഴിപ്പിച്ചു. അടുത്തിടെ ആരംഭിച്ച മെട്രോ പൊലീസിന്റെ നേതൃത്വത്തിലാണ് അനധികൃതമായി താമസിച്ചിരുന്ന ഇവരെ ഒഴിപ്പിക്കുന്നത്. 

ഇങ്ങനെ തമ്പടിക്കുന്നവരുടെ എണ്ണം കൂടി വരുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് വിലയിരുത്തിയാണ് ഒഴിപ്പിക്കല്‍. കച്ചേരിപ്പടി ഭാഗത്ത് നിന്നുമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിങ്ങനെ ആളുകളുള്ള സ്ഥലത്തേക്ക് മാറിപ്പോവാന്‍ ഇവരോട് നിര്‍ദേശിക്കും. വീണ്ടും മെട്രോയുടെ ഭാഗത്തേക്ക് വന്നാല്‍ അഗതി മന്ദിരങ്ങളിലേക്ക് മാറ്റാന്‍ നടപടി എടുക്കും. 

മദ്യപിക്കുന്നതിനായി എത്തിയ സംഘങ്ങളേയും പൊലീസ് ഒഴിപ്പിച്ചു. മദ്യപാനികളും സാമൂഹിക വിരുദ്ധരും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിലയിരുത്തല്‍. നിരവധി പേരാണ് രാത്രി കൊച്ചി മെട്രോയുടെ തൂണുകള്‍ക്കടിയിലേക്ക് തലചായ്ക്കാനായി എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com