അതിര്‍ത്തിക്കപ്പുറത്തുളള ഭീകരത ഇല്ലാതാക്കാം, നമ്മുക്കിടയിലുളള ഭീകരരെ എന്ത് ചെയ്യും?; കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ മോഹന്‍ലാല്‍ 

പുല്‍വാമയിലെ ഭീകരാക്രമണത്തെയും കാസര്‍കോട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തെയും അപലപിച്ച് നടന്‍ മോഹന്‍ലാല്‍
അതിര്‍ത്തിക്കപ്പുറത്തുളള ഭീകരത ഇല്ലാതാക്കാം, നമ്മുക്കിടയിലുളള ഭീകരരെ എന്ത് ചെയ്യും?; കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ മോഹന്‍ലാല്‍ 

കൊച്ചി: പുല്‍വാമയിലെ ഭീകരാക്രമണത്തെയും കാസര്‍കോട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തെയും അപലപിച്ച് നടന്‍ മോഹന്‍ലാല്‍. രണ്ടും ഭീകരത തന്നെയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ജവാന്മാര്‍ രാജ്യത്തിന്റെ കാവല്‍ക്കാരാണെങ്കില്‍ ഇവിടെ കൊല്ലപ്പെടുന്നവര്‍ കുടുംബത്തിന്റെ കാവല്‍ക്കാരായിരുന്നു എന്ന് മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.

അതിര്‍ത്തിക്കപ്പുറത്തുളള ഭീകരത ഇല്ലാതാക്കാം. എന്നാല്‍ നമ്മുക്കിടയിലുളള ഭീകരരെ എന്ത് ചെയ്യുമെന്ന ചോദ്യവും മോഹന്‍ലാല്‍ ഉന്നയിക്കുന്നു. 'അവരെ ഒറ്റപ്പെടുത്തുക... തളളികളയുക.... ആരായിരുന്നാലും ശരി, സഹായിക്കാതിരിക്കുക....  മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാന്‍ ഇടവരാതിരിക്കട്ടെ. അവരുടെ കരച്ചിലും കാത്തിരിപ്പും നമ്മുടെ പേടിസ്വപ്‌നങ്ങളില്‍ നിറയാതിരിക്കട്ടെ. അതെ അവര്‍ മരിച്ച് കൊണ്ടേയിരിക്കുന്നു... നാം ജീവിക്കുന്നു.' ജീവിച്ചിരിക്കുന്ന, ഹൃദയമുളള മനുഷ്യര്‍ക്ക് വേണ്ടി മാപ്പ് ചോദിച്ചുകൊണ്ടാണ് മോഹന്‍ലാലിന്റെ കുറിപ്പ് അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com