വീട്ടുതടങ്കലിൽ പീഡിപ്പിച്ചിട്ടില്ല, ബിഷപ്പിനെതിരെ കന്യാസ്ത്രീ മൊഴി നൽകിയത് സ്വന്തം ഇഷ്ടപ്രകാരം; സന്യാസസമൂഹം

സന്യാസ സമൂഹത്തിന്റെ ചട്ടങ്ങൾ ലംഘിച്ചത് തെളിഞ്ഞതിനെ തുടർന്നാണ് സിസ്റ്റർ ലൂസി കുര്യനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. അച്ചടക്ക നടപടിയുടെ ഭാ​ഗമായി സ്ഥലം മാറ്റിയതിന് ശേഷം മാത്രമാണ് ബിഷപ്പിനെതിരെ ഇവർ മൊഴി
വീട്ടുതടങ്കലിൽ പീഡിപ്പിച്ചിട്ടില്ല, ബിഷപ്പിനെതിരെ കന്യാസ്ത്രീ മൊഴി നൽകിയത് സ്വന്തം ഇഷ്ടപ്രകാരം; സന്യാസസമൂഹം

കോട്ടയം: ലൈം​ഗികപീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയ സിസ്റ്റർ ലിസി കുര്യനെ വീട്ടുതടങ്കലിൽ ആക്കിയിട്ടില്ലെന്ന്  ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസസമൂഹം. ഫ്രാങ്കോയ്ക്കെതിരെ സിസ്റ്റർ മൊഴി നൽകിയത് സന്യാസ സമൂഹത്തിന്റെ അറിവോടെയല്ല. മഠാധികൃതരോട് സിസ്റ്ററും കുടുംബവും വ‌ളരെ മോശമായാണ് പെരുമാറിയതെന്നും എഫ്സിസി പുറപ്പെടുവിച്ച കുറിപ്പിൽ പറയുന്നു.

സന്യാസ സമൂഹത്തിന്റെ ചട്ടങ്ങൾ ലംഘിച്ചത് തെളിഞ്ഞതിനെ തുടർന്നാണ് സിസ്റ്റർ ലൂസി കുര്യനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. അച്ചടക്ക നടപടിയുടെ ഭാ​ഗമായി സ്ഥലം മാറ്റിയതിന് ശേഷം മാത്രമാണ് ബിഷപ്പിനെതിരെ ഇവർ മൊഴി നൽകിയെന്ന വാർത്ത അറിഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരമാണ് ബിഷപ്പിനെതിരെ മൊഴി നൽകിയതെന്നും മഠത്തിന് ഇതിൽ പങ്കില്ലെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

എഫ്സി‌സി വിജയവാഡ പ്രോവിൻസിന്റെ  ഉടമസ്ഥതയിൽ മൂവാറ്റുപുഴയിലെ അതിഥി മന്ദിരത്തിലാണ് സിസ്റ്ററിന്റെ താമസം. കഴിഞ്ഞ 12 വർഷമായി അനധികൃതമായി ഇവർ ഇവിടെ താമസിച്ച് വരികായണെന്നും എഫ്സിസി ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com