നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് 'തമാശ' ;  ജീവനക്കാരികളുടെ ജോലി പോയി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2019 07:08 AM  |  

Last Updated: 21st February 2019 07:08 AM  |   A+A-   |  

cial7

 

ആലുവ: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നല്‍കിയ ജീവനക്കാരെ പുറത്താക്കി. ഗ്രൗണ്ട് ഹാന്‍ഡിലിങ് ഏജന്‍സിയിലെ ജീവനക്കാരിയാണ് 'തമാശയ്ക്ക്' ഇന്റര്‍ കോം വഴി കൂട്ടുകാരിക്ക് ഫോണ്‍ ചെയ്തത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. 

രാജ്യാന്തര ഹെല്‍പ് ഡെസ്‌കിലാണ് 'ബോംബ് വച്ചിട്ടുണ്ട്. സൂക്ഷിക്കണ'മെന്ന സന്ദേശം ഇന്റര്‍കോമിലൂടെ എത്തിയത്. സന്ദേശമെത്തിയ ഉടന്‍ സുരക്ഷാ വിഭാഗം പരിശോധന നടത്തി. ഇതോടെയാണ് ഫോണ്‍കോളിന്റെ ഉറവിടം വിമാനത്താവളത്തിനുള്ളില്‍ തന്നെയാണെന്ന് കണ്ടെത്തിയത്.

വനിതാ ജീവനക്കാരുടെ വിശ്രമ മുറിയില്‍ നിന്നുമാണ് സന്ദേശമെത്തിയതെന്ന് അറിഞ്ഞതോടെ ഇവരെ ചോദ്യം ചെയ്തു. അപ്പോഴാണ് തമാശയ്ക്ക് പറഞ്ഞതാണെന്ന് ട്രിഫിന്‍ റഫാലും, കൂട്ടുകാരി ജാസ്മിന്‍ ജോസും സമ്മതിച്ചത്. ഇരുവരെയും ജോലിയില്‍ നിന്ന് പുറത്താക്കി. ഇവരുടെ പ്രവേശന വിഭാഗം പാസുകളും റദ്ദാക്കി. സുരക്ഷാ നടപടികളുടെ ഭാഗമായി ഇവരെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയിരുന്നു