പഴ്‌സ് മോഷ്ടിച്ച അന്ന് അപകടം, രണ്ട് മാസം കിടപ്പിലായി; പൈസ അടക്കം പൊലീസ് സ്റ്റേഷനിലേക്ക് അയച്ച് കള്ളന്‍, ഒപ്പം ഒരു കത്തും

കഴിഞ്ഞ ദിവസമാണ് പെരുവന്താനം പൊലീസ് സ്റ്റേഷനിലേക്ക് തപാലില്‍ ഒരു കവര്‍ വന്നത്
പഴ്‌സ് മോഷ്ടിച്ച അന്ന് അപകടം, രണ്ട് മാസം കിടപ്പിലായി; പൈസ അടക്കം പൊലീസ് സ്റ്റേഷനിലേക്ക് അയച്ച് കള്ളന്‍, ഒപ്പം ഒരു കത്തും

ത്ര വലിയ കള്ളനായാലും നന്നാവാന്‍ അധികം സമയമൊന്നും വേണ്ട. ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങള്‍ മാത്രം മതി മാനസാന്തരപ്പെടാന്‍. ഈ കള്ളന്റെ കഥ കേട്ടാല്‍ അത് സത്യമാണെന്ന് മനസിലാകും. മാനസാന്തരപ്പെട്ട് നാടിനെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് ഒരു കള്ളന്‍. കഴിഞ്ഞ ദിവസമാണ് പെരുവന്താനം പൊലീസ് സ്റ്റേഷനിലേക്ക് തപാലില്‍ ഒരു കവര്‍ വന്നത്. പേരും അഡ്രസുമില്ലാതെ വന്ന അജ്ഞാത കത്ത് പൊലീസിനെ ആദ്യമൊന്ന് സംശയത്തിലാക്കി. പിന്നീട് തുറന്നു നോക്കിയപ്പോഴാണ് അവര്‍ ശരിക്ക് അത്ഭുതപ്പെട്ടുപോയത്. ഒരു പഴ്‌സും ഒപ്പം ഒരു കത്തുമാണ് കവറിലുണ്ടായത്. 

200 രൂപയും എടിഎം കാര്‍ഡും ഡ്രൈവിങ് ലൈസന്‍സുമാണ് പഴ്‌സില്‍ ഉണ്ടായിരുന്നത്. പഴ്‌സ് എടുത്തതിന് ക്ഷമ പറഞ്ഞുകൊണ്ടുള്ളതായിരുന്നു കത്ത്. കൂടാതെ മാനസാന്തരപ്പെടാനുണ്ടായ കാരണവും ഇതില്‍ വ്യക്തമാക്കുന്നു. കത്തില്‍ പറയുന്നത് ഇങ്ങനെ; 'എന്നോട് ക്ഷമിക്കണം, ഈ പഴ്‌സ് മുണ്ടക്കയം ബവ്‌റിജസില്‍ വച്ചാണ് എടുത്തത്. അതിനു ശേഷം എനിക്ക് ഒരു അപകടം സംഭവിച്ചു.  ഞാന്‍ ഇത് തിരിച്ച് അയയ്ക്കുന്നു, അതില്‍ അന്ന് ഉണ്ടായിരുന്ന 200 രൂപയും  വയ്ക്കുന്നു, എന്നോട് ക്ഷമിക്കുക.' 

പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണയങ്കവയല്‍ സ്വദേശിയുടേതാണ് പഴ്‌സ് എന്ന് കണ്ടെത്തി. ഡിസംബറിലാണ് ഇയാളുടെ പഴ്‌സ് മോഷണം പോകുന്നത്. മോഷ്ടിച്ച അന്നു തന്നെ അപകടത്തില്‍പെട്ട് കിടപ്പിലായ കള്ളന് കുറ്റബോധവും മാനസാന്തരവുമുണ്ടായി.  മോഷ്ടിച്ചതിനു കിട്ടിയ ശിക്ഷയാണ് അപകടമെന്നു തോന്നിയതോടെ 2 മാസത്തിനു ശേഷം പഴ്‌സ് തിരിച്ചയയ്ക്കുകയായിരുന്നു. പഴ്‌സ് ഉടമയ്ക്ക് കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com