മറ്റു സംസ്ഥാനങ്ങളിൽ സിപിഎം കോൺ​ഗ്രസിന് വോട്ടു ചെയ്യും: എം വി ​ഗോവിന്ദൻ 

ലോ​ക്സ​ഭാ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ സി​പി​എം കോ​ണ്‍​ഗ്ര​സി​നു വോ​ട്ട് ചെ​യ്യു​മെ​ന്നു സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എം.​വി. ഗോ​വി​ന്ദ​ൻ
മറ്റു സംസ്ഥാനങ്ങളിൽ സിപിഎം കോൺ​ഗ്രസിന് വോട്ടു ചെയ്യും: എം വി ​ഗോവിന്ദൻ 

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ സി​പി​എം കോ​ണ്‍​ഗ്ര​സി​നു വോ​ട്ട് ചെ​യ്യു​മെ​ന്നു സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എം.​വി. ഗോ​വി​ന്ദ​ൻ. വീ​ണ്ടും ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ ന​ട​ക്കു​ന്ന അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പാ​വും അ​ടു​ത്ത​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സി​നു വോട്ടുചെയ്യുമെന്ന് എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. കാ​നം രാ​ജേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന കേ​ര​ള സം​ര​ക്ഷ​ണ യാ​ത്ര​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഖി​ലേ​ന്ത്യാ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു മു​ന്ന​ണി​യെ​ന്ന​ത് അ​സാ​ധ്യ​മാ​ണ്. 543 മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ജെ​പി​ക്കെ​തി​രെ മ​റ്റെ​ല്ലാ പാ​ർ​ട്ടി​ക​ളു​ടേ​യും സ​ഹ​ക​ര​ണ​മാ​ണു വേ​ണ്ട​ത്. കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ൽ വ​ർ​ഗ​പ​ര​മാ​യി ഒ​രു വ്യ​ത്യാ​സ​വു​മി​ല്ല. ര​ണ്ടു കൂ​ട്ട​രും ഭ​രി​ച്ച​ത് കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു വേ​ണ്ടി​യാ​ണ്. രാ​ജ്യ​ത്തു കോ​ണ്‍​ഗ്ര​സ് ദു​ർ​ബ​ല​മാ​യി​ട്ടു​ണ്ട്. ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തു കാ​ര്യ​മാ​ക്കേ​ണ്ട​തി​ല്ല. യു​പി, ബി​ഹാ​ർ, ബം​ഗാ​ൾ, ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു സ്വാ​ധീ​ന​വു​മി​ല്ലാ​ത്ത കോ​ണ്‍​ഗ്ര​സി​ന് അ​ധി​കാ​ര​ത്തി​ൽ എ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com