സംസ്ഥാന നേതാക്കള്‍ക്കിടയിലുള്ള ഭിന്നത പരിഹരിക്കാന്‍ അമിത് ഷാ നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തും

പാലക്കാട്ടെത്തുന്ന അമിത് ഷാ 20 ലോക്‌സഭ മണ്ഡലങ്ങളുടെയും ചുമതലക്കാരുമായി കൂടിക്കാഴ്ച നടത്തും
സംസ്ഥാന നേതാക്കള്‍ക്കിടയിലുള്ള ഭിന്നത പരിഹരിക്കാന്‍ അമിത് ഷാ നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തും


തിരുവനന്തപുരം; ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും. സംസ്ഥാന ഘടകത്തില്‍ ഭിന്നതകള്‍ രൂക്ഷമായിരിക്കെയാണ് അമിത്ഷായുടെ വരവ്. പാലക്കാട്ടെത്തുന്ന അമിത് ഷാ 20 ലോക്‌സഭ മണ്ഡലങ്ങളുടെയും ചുമതലക്കാരുമായി കൂടിക്കാഴ്ച നടത്തും.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഏറെ പ്രാധാന്യം നല്‍കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാടും മലമ്പുഴയിലും മുന്നേറ്റം നടത്തിയതിന്റെ ആത്മവിശ്വാസവുമുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉള്‍പ്പടെ നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. ഇതില്‍ ഷാ ശക്തമായ മുന്നറിയിപ്പ് നല്‍കാനും സാധ്യതയുണ്ട്.

ഏകപക്ഷീയമായി സാധ്യതാ പട്ടിക കേന്ദ്രത്തിന് അയച്ച സംസ്ഥാന അധ്യക്ഷനെതിരെ മുരളീധരപക്ഷവും കൃഷ്ണദാസ് പക്ഷവും ഇതിനകം പരാതിപ്പെട്ടുകഴിഞ്ഞു. പട്ടിക അയച്ചില്ലെന്ന് ശ്രീധരന്‍പിള്ള തിരുത്തിപ്പറഞ്ഞെങ്കിലും പ്രശ്‌നം തീര്‍ന്നിട്ടില്ല. നിര്‍ണ്ണായക തെരഞ്ഞെടുപ്പ് അടുത്തിട്ടും തുടരുന്ന തമ്മിലടയിലെ അതൃപ്തി ഷാ അറിയിക്കാനിടയുണ്ട്.

രാവിലെ ഭാരവാഹിയോഗം ചേരും. പിന്നീട് അമിത്ഷായുടെ നേതൃത്വത്തില്‍ 20 മണ്ഡലങ്ങളിലെയും ഇന്‍ ചാര്‍ജ്ജുമാരുടേയും കോ ഇന്‍ ചാര്‍ജ്ജുമാരേടുയും യോഗം ചേരും. അതിന് ശേഷം പാലക്കാട് മണ്ഡലത്തിലെ ബൂത്ത് പ്രതിനിധികളുടെ യോഗത്തിലും ദേശീയ അധ്യക്ഷന്‍ പങ്കെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com