അഭ്യാസ പ്രകടനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി; പരുക്കേറ്റവര്‍ക്കും കൊളെജ് അധികൃതര്‍ക്കും പരാതി ഇല്ല; സ്വമേധയാ കേസ് എടുത്ത് പൊലീസ്

കോളെജില്‍ ഏതാനും ദിവസങ്ങളായി നടന്നുവന്ന മോട്ടോര്‍ എക്‌സ്‌പോയുടെ ഭാഗമായിട്ടായിരുന്നു അഭ്യാസ പ്രകടനം
അഭ്യാസ പ്രകടനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി; പരുക്കേറ്റവര്‍ക്കും കൊളെജ് അധികൃതര്‍ക്കും പരാതി ഇല്ല; സ്വമേധയാ കേസ് എടുത്ത് പൊലീസ്



കൊല്ലം; കൊല്ലത്ത് എന്‍ജിനീയറിങ് കോളെജില്‍  മോട്ടോര്‍ എക്‌സ്‌പോയുടെ ഭാഗമായി അഭ്യാസ പ്രകടനം നടത്തിയ കാര്‍ ഇടിച്ചു കയറി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പൊലീസ്. പരുക്കേറ്റ വിദ്യാര്‍ത്ഥികളോ കോളെജ് മാനേജ്‌മെന്റോ അപകടത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടല്‍. ചങ്ങനാശേരി സ്വദേശിയായ ഡോക്ടര്‍ ഉണ്ണികൃഷ്ണനാണ് വാഹനം ഒടിച്ചിരുന്നത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. 

കോളെജില്‍ ഏതാനും ദിവസങ്ങളായി നടന്നുവന്ന മോട്ടോര്‍ എക്‌സ്‌പോയുടെ ഭാഗമായിട്ടായിരുന്നു അഭ്യാസ പ്രകടനം. വൈകിട്ട് നാലരയോടെ കോളെജിന്റെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ ആഡംബരകാര്‍ വട്ടം തിരിച്ചുള്ള അഭ്യാസത്തിനിടെ നിയന്ത്രണം വിദ്യാര്‍ത്ഥികളെ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ വൈശാഖ് ചന്ദ്രന്‍, റോഷന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഒരാളുടെ തുടയെല്ല് പൊട്ടി. ഇരുവരും അപകടനനില തരണം ചെയ്തു. എന്നാല്‍ പ്രതിക്കെതിരേ മൊഴി നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ തയാറാവുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. 

ക്യാംപസിലുണ്ടായ അപകടത്തെപ്പറ്റി കോളെജ് മാനേജ്‌മെന്റും നിശബ്ദരാണ്. പ്രകടനത്തിനിടെ ആഡംബര അനുമതി വാങ്ങാതെ അഭ്യാസപ്രകടനം നടത്തിയതിനും അപകടകരമായി വാഹനം ഓടിച്ചതിനുമാണ് കൊല്ലം ഈസ്റ്റ് പൊലീസ് സ്വമേധയ കേസെടുത്തത്. അപകടത്തില്‍പ്പെട്ട ആഡംബരക്കാര്‍ കസ്റ്റഡിയിലെടുത്തു.സുരക്ഷിതമല്ലാതെ കോര്‍ട്ടിന്റെ വശങ്ങളില്‍ വിദ്യാര്‍ഥികളെ നിര്‍ത്തിയാണ് അഭ്യാസപ്രകടനം നടത്തിയതെന്നു പറയുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയതിന് പൊലീസ് വിദ്യാര്‍ഥികളെ താക്കീത് ചെയ്തിരുന്നു. വാഹനങ്ങള്‍ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങള്‍ നടത്തുമ്പോള്‍ പൊലീസില്‍ നിന്നോ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നോ മുന്‍കൂര്‍ അനുമതി നേടണമെന്നും മതിയായ സുരക്ഷ ഒരുക്കണമെന്നുമാണു ചട്ടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com